Published: July 21, 2026 08:53 AM IST
1 minute Read
ബ്യൂനസ് ഐറിസ്∙ ഫിഫ ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം അർജന്റീന ഫുട്ബോൾ ടീം ബ്യൂനസ് ഐറിസിലേക്കു മടങ്ങിയെത്തി. പരിശീലകൻ ലയണൽ സ്കലോനിയെയും ടീമിനെയും സ്വീകരിക്കാൻ കനത്ത മഴയിലും ആയിരങ്ങളാണു വിമാനത്താവളത്തിലെത്തിയത്. അതേസമയം ഇതിഹാസ താരം ലയണൽ മെസ്സി അർജന്റീന ടീമിനൊപ്പമുണ്ടായിരുന്നില്ല. എല്ലാ താരങ്ങളും ഒരുമിച്ചു നാട്ടിലെത്തില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നേരത്തേ അറിയിച്ചിരുന്നു. റെഡ് കാർപറ്റിൽ, സൈനിക ബാൻഡിന്റെ പ്രകടനവുമായാണ് താരങ്ങളെ രാജ്യം സ്വീകരിച്ചത്.
What you should work next
ബ്യൂനസ് ഐറിസ് നഗരത്തിൽ പ്രത്യേകം തയാറാക്കിയ ഓപ്പൺ ബസിൽ അർജന്റീന താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്തു. ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1–0ന്റെ തോൽവി വഴങ്ങിയതാണു മുൻ ചാംപ്യൻമാർക്കു തിരിച്ചടിയായത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്. അതേസമയം മത്സരത്തിനിടെ പൗ കുബാര്‍സിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് എൻസോ ഫെർണാണ്ടസ് ചുവപ്പു കാർഡ് കണ്ടു പുറത്തായതും അർജന്റീനയ്ക്കു തിരിച്ചടിയായി. ലോകകപ്പ് ഫൈനലിലെ തോൽവിയിൽ അങ്ങേയറ്റം വേദനയുണ്ടെന്നും എന്നാല്‍, ലോകകപ്പിലെ അർജന്റീനയുടെ പ്രകടനത്തിൽ അഭിമാനിക്കുന്നതായും മെസ്സി മത്സരത്തിനു ശേഷം പ്രതികരിച്ചു.
What you should work next
‘‘ഈ വേദന മാറാൻ ഒരുപാടു സമയമെടുത്തേക്കാം. പക്ഷേ ഈ മത്സരങ്ങൾ എന്നും നമ്മുടെ ഓർമകളിൽ ഉണ്ടാകും. താരങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമങ്ങൾക്കും അങ്ങേയറ്റം പിന്തുണയാണ് ഈ രാജ്യം നൽകിയത്. അതാണ് ഈ സംഘത്തെ ലോകത്തെ മികച്ച ടീമുകളിലൊന്നാക്കിയത്. ഒരു അർജന്റീനക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. ലോകകപ്പ് വിജയിച്ച സ്പെയിനും ആശംസകൾ.’’– മെസ്സി സമൂഹമാധ്യമത്തിൽ കുറിച്ചു.
English Summary:





English (US) ·