Published: July 21, 2026 04:59 PM IST Updated: July 21, 2026 10:51 PM IST
1 minute Read
ന്യൂജഴ്സി ∙ ഫിഫ ലോകകപ്പ് അവസാനിച്ചെങ്കിലും ആവേശം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ലോകകപ്പ് നേടിയതിന്റെ വിജയാഘോഷങ്ങൾ ലോകത്തിന്റെ പലകോണുകളിൽ ഇപ്പോഴും അരങ്ങേറുകയാണ്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറിയ ലോകകപ്പിൽ കളത്തിനു പുറത്തും മത്സരങ്ങളും, പ്രവചനങ്ങളും, പന്തയങ്ങളും സജീവമായിരുന്നു. അങ്ങനെയൊരു പന്തയത്തിൽ നേട്ടം കൊയ്‌തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മുൻ പോൺ താരവും സോഷ്യൽമീഡിയ ഇൻഫ്ലുൻസറുമായ മിയ ഖലീഫ.
What you should work next
ലോകകപ്പ് ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ സ്പെയിൻ പരാജയപ്പെടുത്തിയതോടെ പന്തയം വിജയിച്ച് 15.92 കോടി രൂപ ലഭിച്ചെന്നാണ് മിയ ഖലീഫ അറിയിച്ചത്. ഫൈനൽ മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ മിയ പങ്കുവച്ചിരുന്നു. സ്പാനിഷ് താരം ലമീൻ യമാലിന്റെ പേരെഴുതിയ സ്പെയിൻ ജഴ്സി ധരിച്ച അവർ, താൻ ബെറ്റ് വച്ച സ്ലിപ്പിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു.
സ്പെയിന്റെ വിജയത്തിനായി 9.65 കോടി രൂപയാണ് (ഒരു ദശലക്ഷം ഡോളർ) മിയ ഖലീഫ പന്തയം വച്ചിരുന്നത്. ‘‘ഞാൻ വിശ്വസിച്ചു, വിജയിച്ചു. എന്റെ സ്വന്തം രാജ്യമായ സ്പെയിനെ ഓർത്ത് അഭിമാനിക്കുന്നു; എന്റെ ശരീരത്തിൽ ഒരു തുള്ളി സ്പാനിഷ് രക്തം പോലുമില്ലെങ്കിലും.’’ – സ്പാനിഷ് പാരമ്പര്യമൊന്നുമില്ലാതിരുന്നിട്ടും ടൂർണമെന്റിലുടനീളം ടീമിനെ പിന്തുണച്ചതിനെക്കുറിച്ച് മിയ തമാശയോടെ കുറിച്ചു.
സ്പെയിൻ ലോകകപ്പ് വിജയിച്ചതോടെ ആകെ 15.92 കോടി രൂപയോളമാണ് മിയ ഖലീഫയ്ക്കു ലഭിച്ച. എന്നാൽ, ഈ തുക മുഴുവനും ലാഭമല്ല. പന്തയത്തിന്റെ ഭാഗമായി ആദ്യം മിയ നൽകിയ 9.65 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. നിലവിലെ ഡോളർ-രൂപ വിനിമയ നിരക്ക് പ്രകാരം ഈ ബെറ്റിൽ നിന്നുള്ള അവരുടെ ലാഭം ഏകദേശം 6.27 കോടി രൂപയാണ്. എന്നാൽ ഇതിന് വൻ തുക നികുതി അടയ്ക്കേണ്ടി വരുമെന്നാണ് വിവരം.
ലെബനീസ്-അമേരിക്കൻ മീഡിയ വ്യക്തിത്വവും മുൻ പോൺ സ്റ്റാറുമാണ് മിയ ഖലീഫ. 2014ലാണ് മിയ രതിച്ചിത്ര അഭിനയരംഗത്തേക്ക് പ്രവേശിച്ചതെങ്കിലും, തൊട്ടടുത്ത വർഷം തന്നെ ഇത് ഉപേക്ഷിച്ചു. വളരെ കുറച്ചുകാലം മാത്രമേ ഈ മേഖലയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഈ രംഗത്തെ ഏറ്റവും പ്രശസ്ത താരങ്ങളിൽ ഒരാളായി മിയ മാറി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ മിയ, ഓൺലൈൻ ക്രിയേറ്ററായും കമന്റേറ്ററായും തിളങ്ങി. കായികം, ഫാഷൻ, വിനോദം, പോപ്പുലർ കൾച്ചർ എന്നിവയെക്കുറിച്ച് മിയ ഖലീഫ നിരന്തരം പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്.
Mia Khalifa placed a stake of 1 Million dollars connected Spain winning the FIFA
After Spain's triumph she got 1,650,0000$
But twist is, State volition taxation her winnings which volition money bombs against her ain state Lebanon similar she cried the different time 🤡😭 pic.twitter.com/38vMWzlJrC
English Summary:






English (US) ·