ലോകകപ്പ് പോരിനിടെ ഇന്ത്യ– പാക്ക് വനിതാ താരങ്ങൾ ഗ്രൗണ്ടിൽ തല്ലുകൂടി? വൈറൽ വിഡിയോയിലെ സത്യമെന്ത്?

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: June 15, 2026 12:08 PM IST

1 minute Read

ഇന്ത്യ– പാക്കിസ്ഥാൻ വനിത താരങ്ങൾ തമ്മിൽ കയ്യാങ്കളി എന്ന പേരിൽ പ്രചരിച്ച വ്യാജ വിഡിയോയിൽനിന്ന്. (X/@BlueBloodcric)
ഇന്ത്യ– പാക്കിസ്ഥാൻ വനിത താരങ്ങൾ തമ്മിൽ കയ്യാങ്കളി എന്ന പേരിൽ പ്രചരിച്ച വ്യാജ വിഡിയോയിൽനിന്ന്. (X/@BlueBloodcric)

ബർമിങ്ങാം ∙ ‘വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഗ്രൗണ്ടിൽ കയ്യാങ്കളി’: ഇങ്ങനെയൊരു തലക്കെട്ടിൽ ഒരു വിഡിയോ പങ്കുവച്ചാൽ സ്വാഭാവികമായും അതു വൈറലാകും. ക്രിക്കറ്റ് പിന്തുടരുത്താവർ പോലും ഒരുപക്ഷേ ഈ വിഡിയോ കണ്ടേക്കാം. ഇന്ത്യൻ വനിതാ ട്വന്റി20 ടീം ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ പേരിൽ വ്യാജ വിഡിയോ ചമച്ചവരുടെയും ഉദ്ദേശ്യം അതു തന്നെയാകാം. ഇന്നലെ, വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലാണ് ഒരു വ്യാജ വിഡിയോ വ്യാപകമായി പ്രചരിച്ചത്.

What you should work next

ഒരു പാക്കിസ്ഥാൻ വനിതാ താരം പന്തെറിഞ്ഞതിനു പിന്നാലെ ഇന്ത്യൻ ബാറ്ററുടെ അടുത്തേയ്ക്ക് പോയി പ്രകോപിപ്പിക്കുന്നതും പിന്നാലെ ഇന്ത്യൻ ബാറ്റർ ഇതു ചോദ്യം ചെയ്യുന്നതും പാക്ക് താരത്തിന്റെ കഴുത്തിൽ പിടിക്കുന്നതുമാണ് വിഡിയോയിലുള്ള്. സംഘർഷത്തിനു പിന്നാലെ അംപയറും മറ്റു താരങ്ങളും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുടെയും പേരിലാണ് ഈ ദൃശ്യം പ്രചരിക്കപ്പെട്ടത്.

എന്നാൽ ഇങ്ങനെയൊരു സംഭവം ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ നടന്നിട്ടില്ലെന്നതാണ് വസ്തുത. പ്രചരിക്കുന്ന വിഡിയോയിലെ പാക്ക് താരവും ഫാത്തിമ സനയും തമ്മിൽ യാതൊരു മുഖസാദൃശ്യവുമില്ല. ജഴ്സിയിലും പേര് വ്യത്യസ്തമാണ്. ബാറ്റർ ഹർമൻപ്രീത് ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മുഖം വ്യക്തമല്ല. മാത്രമല്ല, ബാറ്റു ചെയ്യുന്ന ഇന്ത്യൻ ടീമിന്റെ രണ്ടിൽ കൂടുതൽ താരങ്ങളെ ഗ്രൗണ്ടിൽ കാണാം. എഐ ഉപയോഗിച്ച് നിർമിച്ചതാണ് ഈ വിഡിയോ എന്നാണ് കരുതുന്നത്.

മത്സരത്തിൽ 64 റൺസിനാണ് പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ഥന (44 പന്തിൽ 68), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (35 പന്തിൽ 36), റിച്ച ഘോഷ് (17 പന്തിൽ 34) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന്റെ പോരാട്ടം 106ൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 6ന് 170. പാക്കിസ്ഥാൻ 17 ഓവറിൽ 106ന് പുറത്ത്. 10 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ സ്പിന്നർ ദീപ്തി ശർമയാണ് പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. ദീപ്തിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

A fake video depicting a carnal altercation betwixt Indian and Pakistani women's cricket players during the T20 World Cup lucifer has gone viral. The AI-generated video falsely claims to amusement skipper Harmanpreet Kaur progressive successful a fight, though investigations uncover nary specified incidental occurred and the players successful the video are not who they are claimed to be.

Read Entire Article