Published: April 11, 2026 10:29 AM IST
1 minute Read
ന്യൂഡൽഹി ∙ ഫിഫ ലോകകപ്പിന് ഫുട്ബോൾ ലോകം തയാറെടുക്കുമ്പോൾ, ഇന്ത്യൻ ആരാധകർ ആശങ്കയിലാണ്. ജൂൺ 11ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഇതുവരെ വിറ്റുപോകാത്തതാണ് ഫുട്ബോൾ പ്രേമികളെ പ്രതിസന്ധിയിലാക്കിയത്. ജപ്പാൻ, ഇന്തൊനീഷ്യ സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങി വിവിധ ഏഷ്യൻ രാജ്യങ്ങളിലെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം ഫുട്ബോൾ ഭരണസമിതിയായ ഫിഫ പുറത്തുവിട്ടെങ്കിലും പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല.
ഏകദേശം 574 കോടി രൂപയ്ക്കാണ് 2022 ഖത്തർ ലോകകപ്പിന്റെ സംപ്രേഷണാവകാശം ‘വയാകോം 18’ സ്വന്തമാക്കിയത്. രാജ്യത്താകെ 16.7 കോടി ആളുകൾ ടെലിവിഷനിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ആ ലോകകപ്പ് കണ്ടതായാണ് ഫിഫയുടെ കണക്ക്. അതിനാൽ ഈ വർഷത്തെയും അടുത്ത തവണത്തെയും ലോകകപ്പുകൾ ഉൾപ്പെടുത്തി 100 മില്യൻ ഡോളറാണ് (ഏകദേശം 920 കോടിരൂപ) സംപ്രേഷണ അവകാശത്തിനായി ഫിഫ ആവശ്യപ്പെട്ടത്.
എന്നാൽ ആരും താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെ 65 മില്യനിലേക്കും (ഏകദേശം 600 കോടി രൂപ) പിന്നാലെ 35 മില്യനിലേക്കും (325 കോടി രൂപ) തുക താഴ്ത്തി. എന്നിട്ടും പ്രധാന കമ്പനികളൊന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ല. വയാകോം 18, സ്റ്റാർ ഇന്ത്യ കമ്പനികൾ ലയിച്ച് ‘ജിയോസ്റ്റാർ’ ആയതോടെ വിപണിയിലെ മത്സരം കുറഞ്ഞതും ലോകകപ്പിലെ പ്രധാന മത്സരങ്ങളെല്ലാം രാത്രിയിലും പുലർച്ചെയും ആയതിനാൽ പ്രേക്ഷകരുടെ എണ്ണവും പരസ്യവരുമാനവും കുറയുമെന്ന ആശങ്കയുമാണ് കമ്പനികളെ പിന്നോട്ടു വലിക്കുന്നത്.
English Summary:








English (US) ·