Published: April 10, 2026 12:16 PM IST
1 minute Read
ലഹോർ ∙ യുഎസ്-ഇറാൻ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതിനു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ഫീൽഡ് മാർഷൽ അസിം മുനീറിനെയും പ്രശംസിച്ചതിന് പിന്നാലെ പാക്ക് ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ഷഹീനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നടപടിയെടുക്കുമോ എന്നാണ് ഒരു വിഭാഗം ആളുകളുടെ ചോദ്യം. പഞ്ചാബ് പ്രവശ്യ മുഖ്യമന്ത്രി മറിയം നവാസിനെ വിമർശിച്ചതിനെത്തുടർന്ന് പാക്ക് പേസർ നസീം ഷായ്ക്ക് അടുത്തിടെ 2 കോടി രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ, ഷഹീന്റെ പോസ്റ്റിനെക്കുറിച്ച് പിസിബിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
‘‘ലോകസമാധാനത്തിന്റെ നന്മയ്ക്കായി പാക്കിസ്ഥാൻ നേതൃത്വം നൽകുന്നത് കാണുന്നതിൽ അഭിമാനമുണ്ട്. നമ്മുടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും ചർച്ചകൾക്കും സ്ഥിരതയ്ക്കും വേണ്ടി സമ്മർദം ചെലുത്തുന്നത് കാണുന്നത് തീർച്ചയായും പ്രോത്സാഹജനകമാണ്. വെടിനിർത്തൽ എപ്പോഴും മാനവികതയുടെ വിജയമാണ്, പാക്കിസ്ഥാൻ പ്രത്യാശയിലേക്കും ഐക്യത്തിലേക്കും ശാശ്വത സമാധാനത്തിലേക്കും വഴിതുറക്കുന്നു. ഞാൻ അഭിമാനിയായ ഒരു പാക്കിസ്ഥാനിയാണ്. പാക്കിസ്ഥാൻ സിന്ദാബാദ്.’’– ഷഹീൻ അഫ്രീദി കുറിച്ചു.
Will Shaheen Afridi beryllium fined and dropped retired for making a governmental tweet similar Naseem Shah was?
— Mooman (@MoomanMuhammad) April 8, 2026നേരത്തെ, ടീം ഹോട്ടലിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചെന്ന് പഞ്ചാബ് പൊലീസ് ആരോപിച്ചതിനെത്തുടർന്ന് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലഹോർ കലന്തേഴ്സ് ക്യാപ്റ്റനായ ഷഹീൻ ഷാ അഫ്രീദിക്ക് 10 ലക്ഷം പികെആർ (ഏകദേശം 3,600 യുഎസ് ഡോളർ) പിഴ ചുമത്തിയിരുന്നു. മാർച്ച് 28നു രാത്രി 11നു ശേഷമാണ് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയ്ക്കൊപ്പം നാലു പേരെ കൂട്ടി ഷഹീന്‍ ഷാ അഫ്രീദി റാസയുടെ മുറിയിലേക്ക് കടന്നത്. അതിഥികളെ ഹോട്ടല്‍മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വിലക്കിയെങ്കിലും ഇരുവരും ഗൗനിച്ചില്ല. പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം ഇരുവരും സമയം ചെലവഴിച്ചതായാണ് വിവരം. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഫ്രാഞ്ചൈസിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അച്ചടക്ക നടപടി.
English Summary:








English (US) ·