‘വജ്രമോതിരം സമ്മാനിച്ചത് അവളുടെ താൽപര്യത്തിൽ’; വാക്കുകളിൽ പഴി ജോർജിനയ്ക്ക്; വിവാഹം സ്വകാര്യമാക്കി റൊണാൾഡോ

1 month ago 3

ഓൺലൈൻ ഡെസ്ക്

Published: August 07, 2026 01:11 PM IST

1 minute Read

Instagram/@georginagio)
റൊണാൾഡോയും ജോർജിനയും (Photo:Instagram/@georginagio)

ലിസ്ബൺ∙ പോര്‍ച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടുകാരി ജോർജിന റോ‍‍ഡ്രിഗസും ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മെദീരയിൽവച്ച് വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ശനിയാഴ്ച മെദീരയിലെ ഫുഞ്ചാൽ ചർച്ചിൽ വച്ചാണു വിവാഹച്ചടങ്ങുകളെന്നാണു രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. അതിനു ശേഷം സമീപത്തു തന്നെയുള്ള ആഢംബര ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കുമെന്നാണു വിവരം. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ജോർജിനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

What you should work next

കഴിഞ്ഞ വർഷമാണ് ക്രിസ്റ്റ്യാനോയും ജോർജിനയും വിവാഹിതരാകാൻ തീരുമാനിച്ചത്. 35 കാരറ്റിന്റെ ഓവൽ കട്ട് ഡയമണ്ടുള്ള മോതിരമായിരുന്നു പോർച്ചുഗൽ സൂപ്പർ താരം പങ്കാളിയുടെ കയ്യിൽ അണിയിച്ചത്. ജോർജിനയുടെ താൽപര്യപ്രകാരമാണ് മോതിരം സമ്മാനിച്ചതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിക്കുകയും ചെയ്തു. ‘‘ജോർജിനയാണ് എന്നോട് മോതിരം ഇട്ടുതരുമോയെന്നു ചോദിച്ചത്. അത് ജോർജിനയുടെ വലിയ ആഗ്രഹമായിരുന്നു. അവൾക്ക് ഇഷ്ടമുള്ള മോതിരം കണ്ടെത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.’’– റൊണാൾഡോ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 

അതേസമയം റൊണാൾഡോയുടെ വാക്കുകൾ ഒരു വിഭാഗം ആരാധകർക്കു രസിച്ചിട്ടില്ല. ജോർജിന ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിവാഹത്തിലേക്കു ‘നിർബന്ധിതമായി’ എത്തിക്കുകയായിരുന്നെന്നാണ് ആരാധകരുടെ വാദം. ഇക്കാര്യത്തിൽ ജോർജിനയ്ക്കെതിരെ സൈബർ‍ ആക്രമണമുണ്ടാകുകയും ചെയ്തു. വിവാഹ പ്ലാനുകളെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും സ്വകാര്യമാക്കിവച്ചിരിക്കുകയാണ്. വിവാഹത്തിന് ക്ഷണമുള്ള അതിഥികളെക്കുറിച്ചുള്ള വിവരം പോലും പുറത്തുവിട്ടിട്ടില്ല.

What you should work next

തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുവരെ പരിഹാസങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ജോർജിന കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ‘‘എന്താണ് ഇക്കാര്യത്തിലെ നിലവാരം, ശരിയായ ശരീരം ഏതാണെന്ന് ആരാണു തീരുമാനിക്കുന്നത്? സന്തോഷത്തിന് ഒരു അളവുകോലുണ്ടെന്ന് നമ്മൾ ഇപ്പോഴും കരുതുന്നുണ്ടോ? ഈ ശരീരമാണ് എനിക്ക് ജീവിതം നൽകിയത്. അതിനോട് ബഹുമാനവും നന്ദിയുമുണ്ടാകണം. എനിക്ക് താൽപര്യമുള്ളതു കൊണ്ടു മാത്രമാണു ഞാൻ വ്യായാമം ചെയ്യുന്നത്. അതെനിക്ക് ആരോഗ്യവും അച്ചടക്കവും ഊർജവും നൽകുന്നുണ്ട്.’’– ജോർജിന പ്രതികരിച്ചു.

‘‘എല്ലാ സ്ത്രീകളുടെ ശരീരത്തിലും മാറ്റങ്ങൾ സംഭവിക്കും. എന്റെ കാര്യത്തിലും അങ്ങനെയാണ്. ഇനിയുള്ള വർഷങ്ങളിലും അതു തുടരും. കാരണം ഞാൻ ജീവിച്ചിരിക്കുന്നു എന്നതിനു തെളിവാണ് അത്.’’– ജോർജിന സമൂഹമാധ്യമത്തിൽ കുറിച്ചു.

English Summary:

The Story Behind Cristiano Ronaldo's Engagement Ring for Georgina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article