Published: July 04, 2026 06:37 PM IST Updated: July 04, 2026 09:14 PM IST
1 minute Read
മാഞ്ചസ്റ്റർ∙ ഒടുവിൽ കാത്തിരുന്ന ആ ദിനമെത്തി, ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡിന് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം. പതിനഞ്ചു വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസണു പകരമാണ് വൈഭവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇതോടെ ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. പതിനാറാം വയസ്സിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് വൈഭവ് മറികടന്നത്.
What you should work next
അയർലൻഡ് പര്യടനത്തിനുള്ള സ്ക്വാഡിൽ ഉണ്ടായിരുന്നിട്ടും വൈഭവിനു രണ്ടു മത്സരങ്ങളിലും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ ട്വന്റി20യിൽ അഭിഷേകിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ശിവം ദുബെയ്ക്കും ഒഴികെ മറ്റു ബാറ്റർമാർക്കൊന്നും താളം കണ്ടെത്താൻ സാധിക്കാതിരുന്നത് ടീമിനെ അലട്ടുന്നുണ്ട്. തിലക് വർമയുടെ മെല്ലെപ്പോക്കും ഇഷാൻ കിഷൻ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതും ടീമിന്റെ താളത്തെ ബാധിച്ചിട്ടുണ്ട്.
English Summary:





English (US) ·