‘വണ്ടർ ബോയ്​സ്’; ഈ ലോകകപ്പിൽ ശ്രദ്ധനേടിയ അഞ്ച് യുവതാരങ്ങൾ

3 days ago 3

നിഹാൽ മാമ്മൻ മാത്യു

നിഹാൽ മാമ്മൻ മാത്യു

Published: July 18, 2026 07:45 AM IST Updated: July 18, 2026 08:02 AM IST

2 minute Read

1. ക്രിസ്റ്റ് ഇനാവോ ഔലായ് Photo by ALEXANDER HASSENSTEIN / GETTY IMAGES NORTH AMERICA / Getty Images via AFP)
2. എംബകെസെലി എംബൊകാസി (Photo by Patrick T. Fallon / AFP) 
3. ഗിൽബെർട്ടോ മോറ  (Photo by CARL DE SOUZA / AFP)
4. അയൂബ് ബുവാദി (Photo by Abdel Majid BZIOUAT / AFP)
5. യൊഹാൻ മൻസാംബി (Photo by Fabrice COFFRINI / AFP)
1. ക്രിസ്റ്റ് ഇനാവോ ഔലായ് Photo by ALEXANDER HASSENSTEIN / GETTY IMAGES NORTH AMERICA / Getty Images via AFP) 2. എംബകെസെലി എംബൊകാസി (Photo by Patrick T. Fallon / AFP) 3. ഗിൽബെർട്ടോ മോറ (Photo by CARL DE SOUZA / AFP) 4. അയൂബ് ബുവാദി (Photo by Abdel Majid BZIOUAT / AFP) 5. യൊഹാൻ മൻസാംബി (Photo by Fabrice COFFRINI / AFP)

ഓരോ ലോകകപ്പും ശ്രദ്ധേയരായ യുവതാരങ്ങളെ ഫുട്ബോൾ ലോകത്തിനു സമ്മാനിക്കാറുണ്ട്. 1966ൽ ഫ്രാൻസ് ബക്കൻബോവറും 2018ൽ കിലിയൻ എംബപെയും ഉൾപ്പെടെ പലരും ഈ വഴിയിലൂടെ വന്നവരാണ്. ഏറ്റവും വലിയ ഉദാഹരണം പെലെയാണ്. കൗമാര പ്രായത്തിൽ പെലെ ബ്രസീലിനെ 1958 ലോകകപ്പ് കിരീടത്തിലേക്കു നയിച്ചു. ലോകകപ്പുകൾ എല്ലായ്പോഴും ഫുട്ബോൾ ലോകത്തിന്റെ ഭാവിയിലേക്കുള്ള ഒരു ജാലകം തുറന്നിടുന്നു. 2026 ലോകകപ്പും വ്യത്യസ്തമല്ല. ഈ ലോകകപ്പിൽ ശ്രദ്ധനേടിയ അഞ്ച് യുവതാരങ്ങളെ പരിചയപ്പെടാം.

ക്രിസ്റ്റ് ഇനാവോ ഔലായ് (ഐവറി കോസ്റ്റ്)

ലോകകപ്പിൽ കാര്യമായ ചലനമുണ്ടാക്കാതിരുന്ന ഐവറി കോസ്റ്റ് ടീമിൽ വിങ്ങർ യാൻ ഡിയോമൻഡെയെയാണ് അധികം പേരും ശ്രദ്ധിച്ചിട്ടുണ്ടാവുക. എന്നാൽ, ക്രിസ്റ്റ് ഇനാവോ ഔലായെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഐവറി കോസ്റ്റിന്റെ മധ്യനിരയുടെ നട്ടെല്ലായി മാറിയത് ഔലായ് ആയിരുന്നു. 20-ാം വയസ്സിലും മുതിർന്ന താരത്തെപ്പോലെ ഭയമില്ലാതെ കളി നിയന്ത്രിക്കാൻ ഔലായ്ക്കു കഴിഞ്ഞു. പ്രതിരോധത്തിൽ ശക്തനായ ഔലായ്ക്കു ശൂന്യതയിൽനിന്നു പോലും അവസരങ്ങൾ സൃഷ്ടിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ ഫിയോറന്റീനയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഔലായ്.

What you should work next

എംബകെസെലി എംബൊകാസി (ദക്ഷിണാഫ്രിക്ക)

ചരിത്രത്തിലാദ്യമായി റൗണ്ട് ഓഫ് 16-ൽ ഇടംനേടിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ വെളിച്ചമായിരുന്നു എംബോകാസി. മെക്സിക്കോയ്ക്കെതിരായ ആദ്യ മത്സരം തോറ്റതിനു ശേഷം ചെക്ക് റിപ്പബ്ലിക്കിനും ദക്ഷിണ കൊറിയയ്ക്കുമെതിരെ പ്രതിരോധ മികവുമായി ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു. അതിനു പിന്നിൽ എംബൊകാസിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പന്തുമായി മുന്നേറി കളിക്കുന്ന ഡിഫൻഡറല്ല എംബൊകാസി. പ്രതിരോധത്തിൽ ഉറച്ചുനിൽക്കാനാണ് താൽപര്യം.

ഗിൽബെർട്ടോ മോറ (മെക്സിക്കോ)

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട യുവതാരം ഗിൽബെർട്ടോ മോറയാണ്. 1958ൽ പെലെയ്ക്കു ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിന്റെ ആദ്യ ഇലവനിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി മോറ. 17-ാം വയസ്സിൽ, മെക്സിക്കോയുടെ 2 നോക്കൗട്ട് മത്സരങ്ങളിൽ ഇക്വഡോറിനും ഇംഗ്ലണ്ടിനുമെതിരെ മോറ കളത്തിലിറങ്ങി. പ്രതീക്ഷകളുടെ വലിയ ഭാരമുണ്ടായിട്ടും സമ്മർദത്തിന് അടിപ്പെട്ടില്ല. മെക്ലിക്കോ ലീഗിലെ ക്ലബ് തിഹുവാനയുടെ കളിക്കാരനായ മോറയ്ക്കു വേണ്ടി യൂറോപ്പിലെ വൻകിട ക്ലബ്ബുകൾ വലവീശുന്നുണ്ട്.

അയൂബ് ബുവാദി (മൊറോക്കോ)

വിനീസ്യൂസ് ജൂനിയർ, അച്റഫ് ഹാക്കിമി, റാഫിഞ്ഞ തുടങ്ങിയ വൻ താരങ്ങൾ അണിനിരന്ന ബ്രസീൽ-മൊറോക്കോ മത്സരത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കളിക്കാരൻ ഇരുപതുകാരനായ മൊറോക്കോ മിഡ്ഫീൽഡർ അയൂബ് ബുവാദി ആയിരുന്നു. ബ്രസീലിനെതിരായ ആദ്യ മത്സരത്തിൽ മൊറോക്കോ കളിക്കാരിൽ ഏറ്റവും കൂടുതൽ തവണ പന്തു ടച്ച് ചെയ്തതും ഏറ്റവുമധികം കൃത്യതയാർന്ന പാസുകൾ നൽകിയതും ബുവാദിയാണ്. സ്പെയിനിന്റെ റോഡ്രിയെയും സെർജിയോ ബുസ്കെറ്റ്സിനെയും അനുസ്മരിപ്പിക്കുന്ന കളിശൈലിയാണ് ബുവാദിയുടേത്.

യൊഹാൻ മൻസാംബി

ഈ ലോകകപ്പിൽ ഏറ്റവും ശ്രദ്ധ നേടിയ യുവതാരം യൊഹാൻ മൻസാംബിയാണ്. സ്വിറ്റ്സർലൻഡിന്റെ കുതിപ്പിന്റെ ജീവനും ആത്മാവുമായിരുന്നു മൻസാംബി. 4 മത്സരങ്ങളിൽ 3 ഗോളും 2 അസിസ്റ്റും സംഭാവന ചെയ്ത മൻസാംബിയായിരുന്നു സ്വിസ് ആക്രമണങ്ങളുടെ പ്രധാന കേന്ദ്രം. അവസരങ്ങൾ സൃഷ്ടിക്കുകയും അവ ഗോളാക്കി മാറ്റുകയും ചെയ്തു. ഫൈനൽ തേഡിലെ വ്യത്യസ്ത സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ മൻസാംബിക്കു കഴിഞ്ഞു.

സ്വന്തം പകുതിയിലേക്ക് ഇറങ്ങിവന്ന് പ്രതിരോധ നിരയെ സഹായിക്കാനും പിന്നീട് പന്തുമായി മുന്നോട്ടു കുതിക്കാനും കഴിയുന്ന ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറാണ് മൻസാംബി. പരുക്കേറ്റതിനെത്തുടർന്ന് മൻസാംബിക്ക് റൗണ്ട് ഓഫ് 16 മത്സരവും ക്വാർട്ടർ ഫൈനലും നഷ്ടമായിരുന്നു.

English Summary:

World Cup 2026 has showcased respective promising young talents, continuing a contented that has seen stars similar Pelé and Kylian Mbappé emerge. This tourney offers a glimpse into the aboriginal of football, highlighting players poised to marque a important impact.

Read Entire Article