വനിതാ ക്രിക്കറ്റിലും ഇന്ന് ഇന്ത്യ– പാക്ക് പോര്; ടീമിൽ മലയാളി താരം മിന്നു മണിയും

1 month ago 6

മനോരമ ലേഖകൻ

Published: February 15, 2026 10:32 AM IST

1 minute Read

ഇന്ത്യൻ താരം മിന്നു മണി പരിശീലനത്തിനിടെ.
ഇന്ത്യൻ താരം മിന്നു മണി പരിശീലനത്തിനിടെ.

Follow Us

Facebook

WhatsApp

ബാങ്കോക്ക്∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീം പാക്കിസ്ഥാനെ നേരിടാനൊരുങ്ങുമ്പോൾ, വനിതാ ടീമും ഒരു പോരാട്ടത്തിനു കച്ചകെട്ടുകയാണ്. വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്നു നടക്കുന്ന മത്സരത്തിൽ ഇന്ത്യ എ ടീമിന്റെ എതിരാളിയും പാക്കിസ്ഥാൻ തന്നെ. ഓൾറൗണ്ടർ രാധാ യാദവിന്റെ നേതൃത്വത്തിൽ എത്തിയ ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയുമുണ്ട്.

ആദ്യ മത്സരത്തിൽ യുഎഇ ടീമിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നതെങ്കിൽ നേപ്പാളിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാക്ക് ടീമിന്റെ വരവ്. മത്സരം ഉച്ചയ്ക്ക് 12.30 മുതൽ സോണി ലിവിൽ തത്സമയം.

ഇന്ത്യ– ഓസ്ട്രേലിയ വനിതാ ട്വന്റി20 ഇന്നുമുതൽസിഡ്നി∙ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം ജൂണിൽ ട്വന്റി20 ലോകകപ്പ് കിരീടം തേടിയിറങ്ങുന്ന ഇന്ത്യൻ വനിതകൾക്ക് ഇന്നു മുതൽ ഓസ്ട്രേലിയൻ പരീക്ഷ. 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും. മത്സരം ഉച്ചകഴിഞ്ഞ് 1.45 മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.

ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ സൂപ്പർതാരം സ്മ‍‍ൃതി മന്ഥന, ജമീമ റോഡ്രീഗ്സ്, റിച്ച ഘോഷ്, ദീപ്തി ശർമ എന്നിവരുമുണ്ട്. വനിതാ പ്രിമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച ബോളർമാരായ വൈഷ്ണവി ശർമ, ശ്രീചരണി, ശ്രേയങ്ക പാട്ടീൽ എന്നിവരും സ്ക്വാഡിൽ ഇടം നേടി. 3 മത്സര ഏകദിന പരമ്പരയും ഒരു ടെസ്റ്റും പര്യടനത്തിലുണ്ട്.

English Summary:

Indian women's cricket teams are gearing up for important matches successful some the Women's Asia Cup Rising Stars Tournament and a T20 bid against Australia. These fixtures item the increasing prominence of women's cricket, with cardinal players and upcoming endowment acceptable to marque their mark.

Read Entire Article