വനിതാ നേഷൻസ് കപ്പ്: മലാവിയെ തോൽപ്പിച്ച് കാമറൂൺ ജേതാക്കൾ

1 month ago 8

മനോരമ ലേഖകൻ

Published: August 18, 2026 07:06 AM IST Updated: August 18, 2026 10:06 AM IST

1 minute Read

ആഫ്രിക്ക നേഷൻസ് കപ്പ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ് കിരീടം നേടിയ കാമറൂൺ ടീം. (X/@FIFAWWC)
ആഫ്രിക്ക നേഷൻസ് കപ്പ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ് കിരീടം നേടിയ കാമറൂൺ ടീം. (X/@FIFAWWC)

റബാത് ( മൊറോക്കോ)∙ ആഫ്രിക്ക നേഷൻസ് കപ്പ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം ചൂടി കാമറൂൺ. ഫൈനലിൽ മലാവിയെ 3–0ന് തോൽപിച്ചാണ് കാമറൂൺ ജേതാക്കളായത്.

കാമറൂണിനായി മരിയ എൻഗ ഇരട്ട ഗോൾ നേടി. നവോമി എറ്റോയുടെ വകയായിരുന്നു മൂന്നാം ഗോൾ. മൊറോക്കോയെ 3–2ന് തോൽപിച്ച അൾജീരിയ മൂന്നാം സ്ഥാനം സ്വന്തമാക്കി. സെമിഫൈനലിസ്റ്റുകളായ 4 ടീമുകളും അടുത്ത വർഷത്തെ വനിതാ ലോകകപ്പിനു യോഗ്യത നേടി.

English Summary:

Cameroon has won their maiden Africa Women's Cup of Nations rubric by defeating Malawi 3-0 successful the final. Maria Nguem had a brace, portion Naomi Eto scored the 3rd extremity for Cameroon, securing their archetypal championship.

Read Entire Article