Published: October 31, 2026 03:10 PM IST
1 minute Read
ചർച്ചയുടെ ട്രാക്കിൽ ഇന്ന്:ഏഷ്യൻ ഗെയിംസ് സ്വർണജേതാക്കളായ ഒളിംപ്യൻ ജിൻസൺ ജോൺസണും ജോസഫ് ജി. ഏബ്രഹാമും
‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്കൂൾ മീറ്റിൽ പങ്കെടുത്തു തുടങ്ങിയതാണു ഞാൻ. സംസ്ഥാന മേളയിൽ ആദ്യമായി ഒന്നാം സ്ഥാനം കിട്ടുന്നതു പ്ലസ്‌ടുവിനു പഠിക്കുമ്പോഴാണ്. അത്രയും കാലം നിരാശയെ ട്രാക്കിനു പുറത്തുനിർത്തി, കഠിനാധ്വാനം ചെയ്യേണ്ടി വന്നു.പിൽക്കാലത്തെ പരിശീലനത്തിലൂടെ ഏഷ്യൻ ഗെയിംസ് സ്വർണംവരെ നേടാനായി’ – അത്‌ലറ്റിക്‌സിനെ ക്ഷമയോടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സ്വന്തം ജീവിതകഥ വിവരിച്ചാണു ജോസഫ് വാചാലനായത്.
ജിൻസനും പറയാനുണ്ട് സ്വന്തം കഥ: ‘ഒരൊറ്റ സംസ്ഥാന സ്കൂൾ കായികമേളയിലേ ഞാൻ പങ്കെടുത്തിട്ടുള്ളൂ.കോട്ടയത്തു നടന്ന ആ മീറ്റിൽ സ്വർണം നേടി.പിന്നീടു ദേശീയ മീറ്റിൽ സ്വർണനേട്ടം ആവർത്തിച്ചു. ആ കുതിപ്പ് എത്തിനിന്നതു ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിലാണ്.’
കഠിനാധ്വാനത്തിലൂടെയേ അത്‌ലറ്റിക്‌സിൽ നേട്ടം കൊയ്യാനാകൂ എന്ന കാര്യത്തിൽ ഇരുവർക്കും ഒരു സംശയവുമില്ല. ‘അത്‌ലറ്റിക്‌സ് അത്ര എളുപ്പമുള്ള കാര്യമല്ല.നന്നായി വിയർപ്പൊഴുക്കി അധ്വാനിച്ചാലേ മെഡലിലേക്ക് എത്തൂ.മറ്റു ചില ഗെയിമുകളിൽ അതിവേഗം ഫലം വന്നേക്കാം. പക്ഷേ,ഇവിടെ ക്ഷമയോടെയുള്ള കാത്തിരിപ്പ് നിർബന്ധം’ – ജോസഫ് പറഞ്ഞു. ‘ഈ പ്രയാസമോർത്തിട്ടാകാം ഒരുപക്ഷേ, ഇപ്പോൾ അത്‌ലറ്റിക്‌സിലേക്കു കൂടുതലായി കുട്ടികൾ എത്താത്തത്’ – ജിൻസൻ കൂട്ടിച്ചേർത്തു.
പ്രതിവിധികളാണല്ലോ നമുക്കു വേണ്ടത്? ‘ഒരു പരിശീലകൻ തനിക്കു ലഭിക്കുന്ന കുട്ടികളിൽനിന്ന് ഒരു തിരഞ്ഞെടുപ്പ് നടത്തണം.എല്ലാവരും ഒളിംപിക്‌സിലേക്ക് എത്താൻ പ്രാപ്തിയുള്ളവർ ആകണമെന്നില്ല.ചിലർ ദേശീയതലം വരെയേ എത്തൂ. ചിലർ സ്കൂൾ കായികമേളകൊണ്ട് അവസാനിക്കും. തനിക്കു കിട്ടുന്ന കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്,ലക്ഷ്യം നിർണയിച്ച്, പരിശീലിപ്പിക്കാൻ കോച്ചുമാർ തയാറാകണം.എങ്കിൽ മാത്രമേ ഈ ട്രാക്കിൽനിന്ന് നമുക്ക് ഒളിംപ്യൻമാരെ സൃഷ്ടിക്കാൻ കഴിയൂ’ – ജോസഫിന്റെ നിർദേശമിങ്ങനെ.‘ഓരോ അത്‌ലീറ്റിനും ഓരോ പ്രത്യേകതയുണ്ടാവും.അതിനെ തേച്ചുമിനുക്കുക എന്ന ഉത്തരവാദിത്തമാണു പരിശീലകർക്ക്.ഒരിക്കലും അവരുടെ കായികഭാവി തകർക്കുന്ന നിലയിലേക്കു പരിശീലനമുറകൾ മാറിക്കൂടാ’ – ജിൻസൻ പറഞ്ഞു.
English Summary:





English (US) ·