ഒരുഭാഗത്ത് കൊണ്ടും കൊടുത്തും അർജന്റീന വിസ്മയങ്ങൾ തീർക്കുമ്പോൾ, മറുഭാഗത്ത് നിശബ്ദമായ പ്രത്യാക്രമണത്തിലൂടെ ഒരു കൂട്ടർ മുന്നേറുന്നുണ്ട്. അവരുടെ വിജയങ്ങൾ കാര്യമായി ആഘോഷിക്കപ്പെട്ടില്ല. ആരാധകരുടെ ബഹളങ്ങളും ഇല്ല. ഒരുപക്ഷേ, അവരുടെ കളി വിസരമായതുകൊണ്ടാകാം. പലപ്പോഴും അമിത പ്രതിരോധം കാൽപന്തുകളിയുടെ മാറ്റു കുറയ്ക്കും. അവരുടെ കളി മൈതാനത്ത് ഒന്നും കൂടുതലല്ല, കുറവുമില്ല. സാമ്പത്തിക കാര്യങ്ങളിൽ പഴമക്കാരുടെ ചൊല്ലില്ലേ.. ‘വരവറിഞ്ഞു ചെലവഴിക്കുക’... അത് അക്ഷരാർഥത്തിൽ ഗ്രൗണ്ടിൽ നടപ്പാക്കുകയാണ് സ്പാനിഷ് ടീം. ഗോളടിച്ചുകൂട്ടി എതിരാളികളുടെ മനസ്സു വേദനിപ്പിക്കുന്നുമില്ല, വാങ്ങിക്കൂട്ടി സ്വയം വേദനിക്കുന്നുമില്ല. അക്ഷരാത്ഥത്തിൽ ബാലൻസ്ഡ് അപ്രോച്ച്.
What you should work next
ആരുണ്ടവിടെ ഈ വല ഭേദിക്കാൻ??
ഈ ലോകകപ്പിൽ ഇതേവരെ സ്പാനിഷ് വലകുലുക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. ആദ്യ കളിയിൽ മാത്രം സമനില വഴങ്ങിയതൊഴിച്ചാൽ മറ്റെല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് സ്പെയിൻ വരുന്നത്. ആദ്യ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ കാബോ വെർദെയ്‌ക്കെതിരെ മാത്രമേ സ്പാനിഷ് ടീമിനു നിരാശപ്പെടേണ്ടി വന്നിട്ടുള്ളൂ. പക്ഷേ, അപ്പോഴും അവർ തോറ്റുകൊടുത്തില്ല. ഗോൾരഹിത സമനിലയോടെ തുടങ്ങിയ അവരുടെ ലോകകപ്പ് മത്സരം ഇപ്പോൾ അതിന്റെ പീക്ക് ലെവലിൽ ആണ്. ആദ്യ മത്സരം കഴിഞ്ഞപ്പോൾ പലരും വിധിയെഴുതി. ഇവർ വിചാരിച്ചത്ര പോരാ.. ഈ കൊച്ചു ടീമിനോടൊക്കെ സമനില പിടിച്ചാൻ ആദ്യ റൗണ്ട് കടക്കുമോ എന്നെല്ലാമായിരുന്നു വിലയിരുത്തലുകൾ. എന്നാൽ, അതിനുശേഷം യമാലിനും കൂട്ടർക്കും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. രണ്ടാം മത്സരത്തിൽ ഏഷ്യൻ ടീമായ സൗദിയെ 4–0 ന് കീഴടക്കി. മൂന്നാം മത്സരത്തിൽ യുറോഗ്വായെ 1–0 തോൽപ്പിച്ചു.
ആദ്യ നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രിയയ്‌ക്കെതിരെ 3-0ന് ആധികാരിക ജയത്തോടെ പ്രകടനം മെച്ചപ്പെടുത്തി. മത്സരത്തിലുടനീളം കളി നിയന്ത്രിച്ചിരുന്നത് സ്പെയിൻ ആയിരുന്നു. ഒയാർസബാലിന്റെ രണ്ടു ഗോളുകളും പോറോയുടെ ഒരു ഗോളും വന്ന രീതി എടുത്തു പറയണം. പ്രീ ക്വാർട്ടർ മാച്ചിൽ പോർച്ചുഗലിനെ 1–0 ന് തോൽപ്പിച്ചതോടെ ആ റെക്കോർഡ് ഒന്നുകൂടെ ഉറപ്പിച്ചു. സ്പെയിനിന്റെ പ്രതിരോധനിരയെ അഭിനന്ദിച്ചേപറ്റൂ. അഞ്ചു മത്സരങ്ങളിൽനിന്ന് അഞ്ച് ക്ലീൻ ഷീറ്റുകൾ അവർ നിലനിർത്തിയിട്ടുണ്ട്. ഇതുവരെ എതിരാളികൾക്ക് വലകുലുക്കാൻ അവസരം കൊടുക്കാതെ ആ കാവൽ ഭടന്മാർ അതിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബൽജിയം പാടുപെടും.
സ്പാനിഷ് വാൾ
എതിരാളിയുടെ ഏതടവും തടയുന്ന സ്പാനിഷ് ടീമിന്റെ വന്മതിലാണ് ഗോൾകീപ്പർ ഉനായ് സൈമൺ. ലോകകപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെ തന്റെ ശ്രദ്ധേയമായ റെക്കോർഡ് 609 മിനിറ്റിലേക്ക് നീട്ടിക്കൊണ്ട് സ്പെയിൻ ഗോൾകീപ്പർ ചരിത്രം തിരുത്തിയെഴുതുന്നത് തുടരുകയാണ്. ഡിഫൻസ് + മിഡ്ഫീൽഡ് കണക്ഷൻ വളരെ ശക്തമാണ്. ഇതാണ് ടീമിന്റെ ഏറ്റവും വലിയ ആയുധം.
What you should work next
കഴിഞ്ഞ നോക്കൗട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് പട കിണഞ്ഞു ശ്രമിച്ചിട്ടും ആ വല ഭേദിക്കാനായില്ല. കളിയുടെ ഭൂരിഭാഗവും പോർച്ചുഗലാണ് കളിച്ചത്. പക്ഷേ, ആർക്കും ഒന്നും ചെയ്യാനായില്ല. പന്ത് കൈവയ്ക്കുന്നതിലല്ല ഗോളടിക്കുന്നതിലാണ് കാര്യമെന്ന് സ്പെയിൻ കാണിച്ചുകൊടുത്തു. സ്പെയിൻ നന്നായി പ്രതിരോധിച്ചു. ഒന്നിച്ചുനിന്നു എന്നു പറയുന്നതാകും ശരി. അതിനാൽ, സൈമണിന്റെ അദ്ഭുത കരങ്ങൾക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ഈ ടൂർണമെന്റിൽ, ഇറ്റലിക്കുവേണ്ടി വാൾട്ടർ സെംഗയുടെ തുടർച്ചയായ 517 മിനിറ്റ് വഴങ്ങാതെയുള്ള റെക്കോർഡും, സ്വന്തം നാട്ടുകാരനായ ഐക്കർ കാസിയസിന്റെ 476 എന്ന ബെഞ്ച്മാർക്കും ഉനായ് സൈമൺ മറികടന്നു.
4–3–3, 4–2–3–1 ശൈലിയാണ് സ്പാനിഷ് ടീം കൂടുതലും കളിക്കുന്നത്. സൈമണിന് മുന്നിൽ, അയ്‌മെറിക് ലാപോർത്തെയും പൗ കുബാർസിയും അവരുടെ പ്രതിരോധമതിൽ തീർത്തു. അതേസമയം പെഡ്രോ പോറോയും മാർക്ക് കുക്കുറെല്ലയും ഫുൾ ബാക്കിൽ നിന്നാണ് പിന്തുണ നൽകിയത്. ഈ ലോകകപ്പിൽ ഇതുവരെ സ്‌പെയിനിന്റെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിന് ആ ബാക്ക് ഫോർ തുടക്കമിട്ടു. മറ്റു രണ്ടെണ്ണത്തിൽ പോറോയ്ക്ക് പകരം മാർക്കോസ് ലോറെന്റ് റൈറ്റ് ബാക്കിൽ കളിച്ചു. ശക്തമായ ഡിഫൻസ്, ബാലൻസ് ചെയ്ത സ്ക്വാഡ്, മികച്ച പാസിംഗ് + പൊസഷൻ, യുവതാരങ്ങളുടെ പ്രകടനം എന്നിവയിലെല്ലാം ടീം മുന്നിൽ നിൽക്കുമ്പോൾ, കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പുറകിലാണ്. കളിക്കളത്തിലെ പതിഞ്ഞ പ്രകടനം പലപ്പോഴും കളി വിസരമാക്കുന്നു.
യൂറോപ്യൻ ചാംപ്യന്മാർ
2010 ലെ ലോകകപ്പ് വിജയത്തിനു ശേഷമുള്ള സ്പാനിഷ് ടീമിന്റെ യാത്ര അത്ര സുഗമമായിരുന്നില്ല. 2012 ൽ അവർ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നിലനിർത്തിയെങ്കിലും, തുടർന്നുള്ള ലോകകപ്പുകൾ അവർക്ക് വലിയ സന്തോഷം നൽകിയില്ല. കാരണം, നാലു വർഷം മുൻപ് ആദ്യ നോക്കൗട്ട് റൗണ്ടിൽതന്നെ അവർ തുടർച്ചയായി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി.
What you should work next
എന്നാൽ ഇപ്പോൾ, നിലവിലെ യൂറോപ്യൻ ചാംപ്യന്മാരായി ടൂർണമെന്റിലേക്ക് മടങ്ങിവന്ന സ്പെയിനിന് ലോക ഫുട്ബോളിന്റെ കൊടുമുടിയിലേക്ക് അവരെ തിരികെ കൊണ്ടുവരാൻ കഴിവുള്ളൊരു ടീമുണ്ട്. സ്പെയിനിൽനിന്ന് ഇനിയും ഒരുപാട് വരാനിരിക്കുന്നു എന്നാണ് വിദഗ്‌ധർ പറയുന്നത്. അവർ ഗോൾ വഴങ്ങുന്നില്ല എന്നത് മറ്റ് ടീമുകൾക്ക് അത്ര ശുഭകരമല്ല. ഈ പോക്കുപോകുകയാണെങ്കിൽ സെമിയിൽ ഫ്രാൻസിനെതിരെയായിരിക്കും അവരുടെ ഏറ്റവും കഠിനമായ പരീക്ഷണം.
സ്പെയിനിന് ഫ്രാൻസിനെ തോൽപ്പിക്കാൻ കഴിയുമോ? എന്നാൽ അതിനുമുമ്പ്, വെള്ളിയാഴ്ച ക്വാർട്ടർ ഫൈനലിൽ ബൽജിയത്തെ നേരിടുമ്പോൾ കോച്ച് ഡി ലാ ഫ്യൂണ്ടെയുടെ ടീം അവരുടെ മികച്ച പ്രകടനം നിലനിർത്താൻ ശ്രമിക്കും. പഴയ ടിക്കി ടാക്ക ശൈലിയാണ് ഇപ്പോഴും അടിസ്ഥാനം. പക്ഷേ, അറ്റാക്കിങ്, വേഗത്തിലുള്ള വിങ് പ്ലേ എന്നിവകൊണ്ട് എതിരാളികളെ കുഴയ്ക്കാൻ സ്പാനിഷ് ടീമിന് കഴിയുന്നുണ്ട്. ലാമീൻ യമാൽ അറ്റാക്കിങ് നിയന്ത്രിക്കുമ്പോൾ, മിഡ്ഫീൽഡ് നിയന്ത്രണം പൂർണായും റോഡ്രി, പെഡ്രി, ഒൽമോ ത്രയങ്ങളുടെ കൈകളിലാണ്. ഒപ്പം ഗോൾ കീപ്പറായ ഉനായ് സൈമണും ചേരുന്ന സ്പാനിഷ് പടയെ തളയ്ക്കാൻ എതിരാളികൾ കഷ്ടപ്പെടും.
English Summary:





English (US) ·