ന്യൂജഴ്സി ∙ കഴിഞ്ഞ തവണ കയ്യകലെ വഴുതിപ്പോയ കാൽപന്തിന്റെ കനകക്കിരീടം തിരിച്ചുപിടിക്കാൻ ഫ്രഞ്ച് പട വരുന്നു. ഫ്രാൻസ് തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് ആഫ്രിക്കൻ കരുത്തരായ സെനഗലിനെ നേരിടും. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 12.30 മുതലാണ് മത്സരം. നിലവിലെ ചാംപ്യൻമാരായ അർജന്റീനയും ആദ്യ മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞു. നാളെ രാവിലെ 6.30ന് കാൻസസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അൽജീരിയയാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ. നാളെ പുലർച്ചെ 3.30നു നടക്കുന്ന മത്സരത്തിൽ ഇറാഖ്– നോർവേ ടീമുകൾ ഏറ്റുമുട്ടും.
What you should work next
ഫ്രഞ്ച് പഞ്ച്ലോകകപ്പ് ചരിത്രത്തിൽ ഫ്രഞ്ച് ആരാധകരെ ഏറ്റവും കൂടുതൽ കരയിപ്പിച്ച മത്സരം നടന്നത് 2002ലായിരുന്നു. നിലവിലെ ചാംപ്യൻമാർ എന്ന ഖ്യാതിയുമായി ലോകകപ്പിനെത്തിയ ഫ്രാൻസിനെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ 1–0ന് സെനഗൽ അട്ടിമറിച്ചു. പിന്നാലെ ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയും ചെയ്തു. വീണ്ടുമൊരു ലോകകപ്പിൽ നേർക്കുനേർ വരുമ്പോൾ ഈ ഓർമകൾ ഫ്രഞ്ച് ടീമിനെയും ആരാധകരെയും വേട്ടയാടുമെന്നു തീർച്ച.
കിലിയൻ എംബപെ, ഉസ്മാൻ ഡെംബലെ, ഡിസിറെ ഡുവെ, മൈക്കൽ ഒലീസെ തുടങ്ങി ലോകോത്തര സ്ട്രൈക്കർമാരുടെ നിര തന്നെ ഫ്രഞ്ച് പടയിലുണ്ട്. എൻഗോളോ കാന്റെയും ഓഹേലിയൻ ചൂവാമെനിയും നയിക്കുന്ന മധ്യനിരയ്ക്കും വില്യം സലിബ നേതൃത്വം നൽകുന്ന പ്രതിരോധനിരയ്ക്കും ഒപ്പം പരിശീലകൻ ദിദിയെ ദെഷാമിന്റെ തന്ത്രങ്ങൾ കൂടി ചേരുന്നതോടെ ഫ്രാൻസ് സുശക്തം.
മറുവശത്ത് സൂപ്പർ താരം സാദിയോ മാനെയ്ക്കൊപ്പം പാപ് മറ്റ സാർ, നിക്കോളാസ് ജാക്സൻ എന്നിവർ കൂടി ചേരുന്ന സെനഗൽ നിരയും പൊരുതാൻ ഉറച്ചുതന്നെയാകും ഇന്നിറങ്ങുക. നോർവേ, ഇറാഖ് എന്നിവരാണ് ഗ്രൂപ്പ് ഐയിലെ മറ്റു ടീമുകൾ.
മെസ്സി & കമ്പനിഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകിരീടം നിലനിർത്തുന്ന ടീമെന്ന സുന്ദരസ്വപ്നവുമായാണ് മെസ്സിയും സംഘവും യുഎസിലേക്ക് എത്തിയത്. 6–ാം ലോകകപ്പിനിറങ്ങുന്ന മുപ്പത്തിയെട്ടുകാരൻ മെസ്സി തന്നെയാണ് ഇത്തവണയും ടീമിന്റെ നെടുംതൂൺ. ലൗറ്റാരോ മാർട്ടിനെസ്, യൂലിയൻ അൽവാരസ്, നിക്കോ പാസ് തുടങ്ങി മെസ്സിക്ക് കരുത്തേകാൻ ഒരുപടി സൂപ്പർ സ്ട്രൈക്കർമാർ ടീമിലുണ്ട്. റോഡ്രിഗോ ഡിപോൾ നയിക്കുന്ന മധ്യനിരയും ലിസാന്ദ്രോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെൻഡി എന്നിവർ അടങ്ങുന്ന പ്രതിരോധനിരയും അർജന്റീനയുടെ കരുത്ത് വർധിപ്പിക്കുന്നു.
ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ റയാൻ എയ്റ്റ് നൊറിയാണ് അൾജീരിയൻ നിരയിലെ പ്രധാനി. ഇരുപത്തിയാറുകാരൻ സ്ട്രൈക്കർ മുഹമ്മദ് അമൂറയുടെ മുന്നേറ്റങ്ങൾ അൾജീരിയയ്ക്ക് നിർണായകും. രാജ്യാന്തര വേദികളിൽ ഒരിക്കൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. 2007ൽ നടന്ന ആ മത്സരത്തിൽ 4–3ന് അർജന്റീന ജയിച്ചിരുന്നു. ഓസ്ട്രിയയും ജോർദാനുമാണ് ഗ്രൂപ്പ് ജെയിലെ മറ്റു ടീമുകൾ
English Summary:





English (US) ·