Published: September 14, 2026 05:44 PM IST
1 minute Read
ബർമിങ്ഹാം ∙ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ അടിയറവു പറഞ്ഞതിനു പിന്നാലെ പാക്കിസ്ഥാൻ ടീമിന് വീണ്ടും പ്രഹരം. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പാക്കിസ്ഥാൻ ടീമിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 50 ശതമാനം പിഴയാണ് ഐസിസി ചുമത്തിയത്. ഒപ്പം, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ 11 പോയിന്റുകളും കുറിച്ചു. മത്സരത്തിൽ, നിശ്ചിത ഓവറിനേക്കാൾ 11 ഓവർ കുറവാണ് പാക്കിസ്ഥാൻ എറിഞ്ഞതെന്ന് ഐസിസി വെബ്സൈറ്റിൽ അറിയിച്ചു. മത്സരത്തിൽ എട്ടു വിക്കറ്റിനാണ് പാക്കിസ്ഥാൻ തോറ്റത്. ലീഡ്‌സിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 103 റൺസിനും, ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ 194 റൺസിനും പാക്കിസ്ഥാൻ തോറ്റിരുന്നു.
What you should work next
ഐസിസി മാച്ച് റഫറി രഞ്ജൻ മഡുഗല്ലെ, ഓൺ-ഫീൽഡ് അംപയർമാരായ പോൾ റീഫൽ, ക്രിസ് ഗഫാനി, തേർഡ് അംപയർ അല്ലാഹുദീൻ പലേക്കർ, ഫോർത്ത് അംപയർ റസൽ വാറൻ എന്നിവർ ചേർന്നാണ് നടപടി സ്വീകരിച്ചത്. ടെസ്റ്റ് ചാംപ്യൻഷിപ്പിലെ പോയിന്റ് വെട്ടിക്കുറച്ചതോടെ പാക്കിസ്ഥാന്റെ നില കൂടുതൽ പരുങ്ങലിലായി. നിലവിൽ 4.63 പോയിന്റ് ശതമാനത്തോടെ അവർ ഒൻപതാം സ്ഥാനത്താണ്.
‘‘കുറഞ്ഞ ഓവർ റേറ്റ് ലംഘനങ്ങളുമായി ബന്ധപ്പെട്ട, താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും, ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, അനുവദിച്ച സമയത്തിനുള്ളിൽ ഓരോ ഓവർ കുറവ് വരുത്തുമ്പോഴും ടീമിലെ താരങ്ങൾക്ക് അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തും. പരമാവധി പിഴ മാച്ച് ഫീയുടെ 50 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമെ, ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് മാനദണ്ഡങ്ങളിലെ ആർട്ടിക്കിൾ 16.11.2 പ്രകാരം, കുറവ് വരുന്ന ഓരോ ഓവറിനും ഒരു പോയിന്റ് വീതം ടീമിന് നഷ്ടമാകും. തൽഫലമായി, പാകിസ്താന്റെ ആകെ പോയിന്റിൽ നിന്ന് 11 ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റുകൾ കുറച്ചിട്ടുണ്ട്.’’ ഐസിസി വ്യക്തമാക്കി.
English Summary:






English (US) ·