Published: February 12, 2026 06:03 PM IST
1 minute Read
ന്യൂഡൽഹി ∙ രാജ്യാന്തര കിക്ക്ബോക്സിങ് റിങ്ങിൽ ഇന്ത്യയുടെ യശസ്സുയർത്തി കോഴിക്കോട് സ്വദേശി എം.സുഭേഷ്. ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് വാക്കോ ഇന്ത്യ ഓപ്പൺ രാജ്യാന്തര കിക്ക്ബോക്സിങ് കപ്പ് 2026ൽ സുഭേഷ് സ്വർണമെഡൽ സ്വന്തമാക്കി. 74 കിലോഗ്രാം വിഭാഗത്തിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഇറാഖ് താരത്തെ പരാജയപ്പെടുത്തിയാണ് സുഭേഷ് സ്വർണം നേടിയത്. സാങ്കേതിക തികവും വേഗതയും ഒത്തിണങ്ങിയ പോരാട്ടത്തിലൂടെയാണ് വിദേശ താരത്തിനെതിരെ സുഭേഷ് വിജയം കണ്ടത്.
കിക്ക്ബോക്സിങ് പരിശീലകൻ കൂടിയാണ് സുഭേഷ്. കളരിയിൽ ശിഷ്യന്മാർക്ക് പാഠങ്ങൾ പകർന്നുനൽകുന്നതിനോടൊപ്പം തന്നെ സ്വന്തം പരിശീലനത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈ നേട്ടത്തിന് പിന്നിൽ. ജിംനേഷ്യത്തിൽ പഴ്‌സനൽ ട്രെയിനറായും പ്രവർത്തിക്കുന്ന സുഭേഷ്, തന്റെ കായികക്ഷമതയും അനുഭവസമ്പത്തും മുതലെടുത്താണ് രാജ്യാന്തര വേദിയിൽ തിളങ്ങിയത്.
മുന്‍പ് സംസ്ഥാന ചാംപ്യനായിട്ടുള്ള സുഭേഷ്, കഠിനമായ പരിശീലനത്തിലൂടെയാണ് ദേശീയ, രാജ്യാന്തര തലത്തിലേക്ക് വളർന്നത്. പരിശീലകന്റെ വേഷത്തിൽ നിന്ന് പോരാളിയുടെ വീര്യത്തിലേക്ക് മാറിയ സുഭേഷിന്റെ വിജയം, വരുംതലമുറയിലെ കായികതാരങ്ങൾക്ക് വലിയൊരു പ്രചോദനമാണ്.
വാക്കോ ഇന്ത്യ ഓപ്പൺ കിക്ക്ബോക്സിങ് കപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിലെ കെ.ഡി. ജാദവ് ഇൻഡോർ റെസ്‌ലിങ് ഹാളിലാണ് മത്സരം അരങ്ങേറിയത്. ഫെബ്രുവരി 4 മുതൽ 8 വരെ നടന്ന ചാംപ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും മാറ്റുരച്ചു.
English Summary:







English (US) ·