വാട്ട് എ കം ബാക്! രണ്ടു ഗോളിന് പിന്നിൽ, പിന്നെ മൂന്നടിച്ച് മെസ്സിപ്പടയുടെ തിരിച്ചുവരവ്; ഈജിപ്തിനെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ (3–2)

1 week ago 3

അറ്റ്‌ലാന്റ∙ ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ ത്രില്ലർ പോരിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പതിനാല് മിനിറ്റിനിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്. ക്രിസ്റ്റ്യൻ റൊമേരോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്‌തത്. ഈജിപ്തിനായി യാസർ ഇബ്രാഹിമും (15) മൊസ്തഫ സിക്കോയും (67) ഗോൾ നേടി.

What you should work next

ഗോൾ മടക്കാൻ പലകുറി ശ്രമിച്ച അർജന്റീന, 79–ാം മിനിറ്റിലാണ് ആദ്യ മറുപടി നൽകിയത്. ബോക്സിന് പുറത്തുനിന്നു മെസ്സി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേരോ ഹെഡ് ചെയ്‌ത് വലയിലെത്തിക്കുകയായിരുന്നു. നാല് മിനിറ്റിനുള്ളിൽ എത്തി മെസ്സിയുടെ വക കലക്കനൊരു ഗോൾ. ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്റീന താരങ്ങൾ പന്ത് കൈമാറുന്നതിനിടെ പന്ത് കാലിൽ ലഭിച്ച മെസ്സി ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു. അർജന്റീന–2 ഈജിപ്ത്– 2. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോൾ. ലോകകപ്പിലെ ആകെ ഗോളെണ്ണം 21 ആയി.

ഏഴ് മിനിറ്റാണ് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ അർജന്റീനയുടെ വിജയ ഗോൾ പിറന്നു. 93-ാം മിനിറ്റിൽ അർജന്റീനയുടെ പോസ്റ്റിൽ നിന്ന് തട്ടിമാറ്റിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ലൗട്ടാരോ മാർട്ടിനെസ്, ഈജിപ്തിന്റെ ബോക്സിന് പുറത്തുനിന്ന് ഉയർത്തി നൽകിയ പാസ് പോസ്റ്റിന് മുന്നിൽ നിന്നും എൻസോ ഫെർണാണ്ടസ് ഹെഡ് ചെയ്യുകയായിരുന്നു. അർജന്റീന ആഘോഷത്തിന്റെ പരകോടിയിൽ എത്തിയ നിമിഷം. സ്കോർ 3–2

∙ ഡബിളടിച്ച് ഈജിപ്ത്ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിലും ഈജിപ്ത് ആണ് മുന്നിട്ടുനിന്നത്. പതിനഞ്ചാം മിനിറ്റിലാണ് ഈജിപ്തിന്റെ ആദ്യ ഗോൾ പിറക്കുന്നത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അർജന്റീനയുടെ വല കുലുക്കിയത്. ബോക്സിനു പുറത്തുനിന്നു മർവാൻ അറ്റിയ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

അർജന്റീനയ്ക്ക് ലഭിച്ച ഒട്ടേറെ അവസരങ്ങളാണ് പാഴായത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഈജിപ്ത് പോസ്റ്റ് ലക്ഷ്യമാക്കി എൻസോ ഫെർണാണ്ടസ് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. 21-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി മെസ്സി പാഴാക്കി. ഈ ലോകകപ്പിൽ ഇതു രണ്ടാം തവണയാണ് മെസ്സി പെനൽറ്റി നഷ്ടമാക്കുന്നത്. നേരത്തെ, ഓസ്ട്രിയയ്‌ക്കെതിരെ നടന്ന മത്സരത്തിലും മെസ്സി പെനൽറ്റി കിക്ക് നഷ്ടമാക്കിയിരുന്നു.

39-ാം മിനിറ്റിൽ ഗോൾ എന്നുറച്ച ഷോട്ട് ഈജിപ്ത് ഗോൾ കീപ്പർ ഷോബെയ്ർ തടുത്തു. അർജന്റീന താരം ജൂലിയൻ അൽവാരെസ് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച പന്ത് ഗോൾ കീപ്പർ കൃത്യമായി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഇത്തരത്തിൽ ഒട്ടേറെ അവസരങ്ങളാണ് അർജന്റീനയ്ക്ക് നഷ്ടമായത്.

67–ാം മിനിറ്റിൽ മൊസ്തഫ സിക്കോ ആണ് ഈജിപ്‌തിന്റെ രണ്ടാം ഗോൾ നേടിയത്. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്തുമായി ഹസൻ അർജന്റീന പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു. ബോക്സിന് സമീപത്തുവച്ച് പന്ത് സലായ്ക്ക് കൈമാറി വലതു വിങ്ങിൽനിന്ന് മുഹമ്മദ് സലാ നൽകിയ ക്രോസ് ഓടിയെത്തിയ സിക്കോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഇതിന് പത്തു മിനിറ്റ് മുൻപ് സിക്കോ നേടിയ ഒരു ഗോൾ വാർ പരിശോധനയിൽ റദ്ദാക്കിയിരുന്നു.

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരെ ഗോൾ നേടിയ ഈജി‌പ്‌ത് താരം മൊസ്‌തഫ സിക്കോ. ഈ ഗോൾ പിന്നീട് റദ്ദാക്കിയെങ്കിലും പത്തു മിനിറ്റിനു ശേഷം താരം വീണ്ടും ഗോൾ നേടി.  (Photo by Buda Mendes / GETTY IMAGES NORTH AMERICA / Getty Images via AFP)

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരെ ഗോൾ നേടിയ ഈജി‌പ്‌ത് താരം മൊസ്‌തഫ സിക്കോ. ഈ ഗോൾ പിന്നീട് റദ്ദാക്കിയെങ്കിലും പത്തു മിനിറ്റിനു ശേഷം താരം വീണ്ടും ഗോൾ നേടി. (Photo by Buda Mendes / GETTY IMAGES NORTH AMERICA / Getty Images via AFP)

സ്വന്തം ബോക്സിന് സമീപത്തുനിന്നു പന്തുമായി വലതുവിങ്ങിലൂടെ മുന്നേറിയ ഈജിപ്ത് താരം ഹസീം ഹസൻ അർജന്റീന മിഡ്ഫീൽഡർമാരെയും വെട്ടിച്ച് മധ്യവര പിന്നിട്ട ശേഷം പന്ത് സലായ്ക്ക് കൈമാറി. ബോക്സിനകത്തുവച്ച് സിക്കോയ്ക്ക് നൽകിയ പാസ് സിക്കോ മനോഹരമായി ഫിനിഷ് ചെയ്തു. എന്നാൽ അർജന്റീന താരത്തെ ഫൗൾ ചെയ്താണ് പന്തുമായി ഹസീം മുന്നേറിയത് എന്ന് വാർ പരിശോധനയിൽ തെളിഞ്ഞതിനാൽ ഗോൾ റദ്ദാക്കുകയായിരുന്നു. ഇതിനുശേഷമായിരുന്നു സമാനമായ രീതിയിൽ ഈജിപ്തിന്റെ രണ്ടാമത്തെ പ്രഹരം.

English Summary:

Argentina vs Egypt LIVE Score and FIFA World Cup 2026 lucifer updates. Get unrecorded goals, lineups, squad news, statistics, results and minute-by-minute coverage.

Read Entire Article