Published: September 11, 2026 05:21 PM IST Updated: September 11, 2026 09:18 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം മാസ്മരികമായ ഒരു ക്യാച്ച് എടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മിഡ് വിക്കറ്റിലേക്ക് ബാറ്റർ ഉയർത്തിയടിച്ച പന്ത്, ഫീൽഡറായ ഇന്ത്യൻ താരം ഓടിച്ചെന്ന് വായുവിൽ മലക്കംമറിഞ്ഞ് ക്യാച്ച് എടുക്കുന്നതാണ് വിഡിയോയിലുള്ളത്. അവിശ്വസനീയമായ ഈ ക്യാച്ചിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ക്യാച്ച് എന്ന രീതിയിലാണ് ഇതു പ്രചരിച്ചത്.
What you should work next
‘ഇതുപോലൊന്ന് ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ’ എന്ന അടിക്കുറിപ്പോടെയാണ് ഈ ക്ലിപ്പ് എക്സിൽ ആദ്യം പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ പോസ്റ്റ് ഒരു ലക്ഷത്തിലധികം ആളുകൾ കാണുകയും വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു. എന്നാൽ ഇത് എഐ നിർമിത വ്യാജ വിഡിയോ ആണെന്നുള്ളതാണ് വസ്തുത. ഡീപ്ഫെയ്‌ക് ടെക്നോളജി ഉപയോഗിച്ചതാണ് ഇതു നിർമിച്ചിരിക്കുന്നത്. വിഡിയോ വ്യാജമാണെന്നതിന്റെ വ്യക്തമായ തെളിവ് ഇതിലുള്ള സ്കോർബോർഡാണ്. വ്യക്തതയില്ലാതെ, അർഥശൂന്യമായ അക്ഷരങ്ങൾ നിറഞ്ഞ രീതിയിലാണ് സ്കോർബോർഡുള്ളത്.
കൂടാതെ, എത്ര മികച്ച കായികതാരത്തിൽനിന്നും പ്രതീക്ഷിക്കാവുന്നതിലും അപ്പുറം, ഭൗതികശാസ്ത്ര നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് താരത്തിന്റെ വായുവിലുള്ള ചലനങ്ങൾ. വിഡിയോയിൽ, താരം വായുവിൽ ഉയർന്നുപൊങ്ങി, വായുവിൽ വച്ചുതന്നെ പൂർണമായും മലക്കംമറിഞ്ഞ്, ശാരീരികമായി അസാധ്യമെന്ന് തോന്നുന്ന രീതിയിലാണ് ക്യാച്ച് പൂർത്തിയാക്കുന്നത്.
അടുത്തകാലത്തായി ഡീപ്ഫെയ്‌ക് സാങ്കേതികവിദ്യ ഒരു വലിയ ആശങ്കയായി ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് പ്രശസ്തരായ വ്യക്തികൾ ഇത്തരം വ്യാജ വിഡിയോകളുടെ ഇരകളാകുന്നത് വർധിച്ചുവരികയാണ്. ആളുകളുടെ മുഖവും ശബ്ദവും ഉപയോഗിച്ച് നിർമിക്കുന്ന, എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ വ്യാജ വിഡിയോകളോ ഓഡിയോ ക്ലിപ്പുകളാണ് ഡീപ്ഫെയ്ക്കുകൾ.
English Summary:






English (US) ·