Published: July 29, 2026 08:23 AM IST Updated: July 29, 2026 10:43 AM IST
1 minute Read
ജനീവ∙ ഫിഫ ലോകകപ്പിലെ അർജന്റീനയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് റെഡ് കാർഡും നൽകിയ തീരുമാനം തെറ്റായിരുന്നെന്ന് ഫുട്ബോൾ നിയമ രൂപീകരണ സമിതിയായ ഇഫാബ് (രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡ്).
What you should work next
മത്സരത്തിന്റെ 72–ാം മിനിറ്റിൽ, സ്കോർ 1–1ൽ നിൽക്കെയാണ് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകിയത്. എംബോളോയെ ഫൗൾ ചെയ്തതിന് ആദ്യം അർജന്റീന താരം ലിയാൻഡ്രോ പരേഡെസിന് മഞ്ഞക്കാർഡ് നൽകിയ റഫറി, പിന്നാലെ വാർ (വിഎആർ –വിഡിയോ അസിസ്റ്റന്റ് റഫറി) പരിശോധിച്ചു.
റീപ്ലേയിൽ പരേഡെസ് ഫൗൾ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയതോടെ അർജന്റീന താരത്തിന്റെ കാർഡ് പിൻവലിച്ച് പകരം എംബോളോയ്ക്ക് മിസ്റ്റേക്കൻ ഐഡന്റിറ്റി (ആളുമാറി കാർഡ് നൽകുക) വിഭാഗത്തിൽപെടുത്തി രണ്ടാം മഞ്ഞക്കാർഡ് നൽകി.
എന്നാൽ ഫൗൾ നടത്തിയ താരത്തിനു പകരം ആളുമാറി കാർഡ് നൽകിയാൽ മാത്രമേ മിസ്റ്റേക്കൻ ഐഡന്റിറ്റി പ്രകാരം വിഎആറിന് ഇടപെടാൻ സാധിക്കൂ എന്നും ഫൗൾ നടക്കാത്ത പക്ഷം കാർഡ് പിൻവലിക്കാൻ അധികാരമുണ്ടെങ്കിലും മറ്റൊരു താരത്തിന് കാർഡ് നൽകാൻ നിയമമില്ലെന്നും ഇഫാബ് വ്യക്തമാക്കി. ഇതു റഫറിയുടെ വീഴ്ചയാണെന്നും ഇഫാബ് വിലയിരുത്തി. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ അർജന്റീന 3–1ന് ജയിച്ചു.
English Summary:






English (US) ·