വാർത്താ സമ്മേളനത്തിനിടെ അമ്മയുടെ കോൾ; സംസാരം നിർത്തി ഫോൺ എടുത്ത് നിതീഷ് കുമാർ: കയ്യടിച്ച് ആരാധകർ

1 month ago 5

മനോരമ ലേഖകൻ

Published: June 14, 2026 05:30 PM IST

1 minute Read

X/@BCCI)
നിതീഷ് കുമാർ റെഡ്ഡി (Photo:X/@BCCI)

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞുള്ള  വാർത്താ സമ്മേളനത്തിനിടെ അരങ്ങേറിയത് ഹൃദയംകവരുന്ന മുഹൂർത്തം. ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാറാണ് ആരാധകരുടെ മനംകവർന്നത്. വാർത്താ സമ്മേളനത്തിനിടെ അമ്മയുടെ ഫോ‍ൺ കോൾ വന്നതോടെ നിതീഷ് സംസാരം നിർത്തി കോൾ എടുക്കുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് നിതീഷിന് ഫോൺ കോൾ വന്നത്. ഫോണെടുത്ത് നോക്കിയതും താരം ഒരുനിമിഷം കാത്തിരിക്കാൻ മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു. തുടർന്ന് ഫോണെടുത്ത് ‘അമ്മാ, ഞാൻ അ‍ഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാം’ എന്നുപറഞ്ഞ് ഫോൺകട്ട് ചെയ്യുകയായിരുന്നു. ‘സോറി, എനിക്ക് ഈ കോൾ എടുത്തേമതിയാകുമായിരുന്നുള്ളൂ’ എന്ന് മാധ്യമപ്രവർത്തകരോടും താരം പറഞ്ഞു. നിതീഷിന്റെ ഹൃദ്യമായ പെരുമാറ്റം സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് നിതീഷ് കുമാർ ഇന്ത്യൻ ടീമിലേക്ക് വന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനായി  13 ഇന്നിങ്സുകളിൽ നിന്ന് 30.20 ശരാശരിയിലും 171.59 സ്ട്രൈക്ക് റേറ്റിലും 302 റൺസ് നിതീഷ് നേടിയിരുന്നു.   അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയത്തിലും നിതീഷ് നിർണായ പങ്കുവഹിച്ചു. നാല് ഓവറിൽ 31 റൺസ് വഴങ്ങിയ നിതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. 51 പന്തിൽ 8 സിക്സും 8 ഫോറും ഉൾപ്പെടെ 102 റൺസെടുത്ത ഗുർബാസിനെയും ഓൾറൗണ്ടർ മുഹമ്മദ് നബിയെയുമാണ് നിതീഷ് വീഴ്ത്തിയത്.

What you should work next

മഴ കാരണം മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനെ 24.5 ഓവറിൽ 194 റൺസിന് ഓൾഔട്ടാക്കി. ഇന്ത്യ 22.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 66 പന്തിൽ പുറത്താകാതെ 84 റൺസെടുത്ത ശുഭ്മൻ ഗില്ലിന്റെ മികവിലാണ് ഇന്ത്യ അനായാസം വിജയം കൈവരിച്ചത്. 

English Summary:

Nitish Kumar's heartwarming infinitesimal during a property league aft the India vs Afghanistan ODI lucifer has gone viral. While responding to media questions, helium received a telephone from his parent and promptly paused the league to instrumentality it, prioritizing household implicit the ongoing discussion.

Read Entire Article