Published: February 07, 2026 11:56 AM IST Updated: February 07, 2026 12:46 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപ്, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ വാർഷിക കരാറിന്റെ വിവരങ്ങൾ പുറത്ത്. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന രോഹിത് ശർമയെയും വിരാട് കോലിയെയും ബി വിഭാഗത്തിലേക്കു താഴ്ത്തിയെന്നാണു വിവരം. കഴിഞ്ഞ വർഷം എ പ്ലസ് വിഭാഗത്തിലായിരുന്നു ഇരുവരും. കരാറിലെ എ പ്ലസ് എന്ന വിഭാഗം തന്നെ പൂർണമായും വേണ്ടെന്നുവച്ച ബിസിസിഐ, എ,ബി,സി വിഭാഗങ്ങളിലേക്കു താരങ്ങളെ ചുരുക്കിയതായും റിപ്പോർട്ടുകളുണ്ട്. കരാർ സംബന്ധിച്ചു വിശദാംശങ്ങൾ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഗ്രൂപ്പ് എയിൽ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. മലയാളി താരം സഞ്ജു സാംസൺ സി ഗ്രൂപ്പിലാണ്. അതേസമയം ഇഷാന്‍ കിഷന്റെ പേര് ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ കാണാനില്ല. യുവതാരങ്ങളായ ഋഷഭ് പന്തും യശസ്വി ജയ്സ്വാളും ബി ഗ്രൂപ്പിലാണ്. ശ്രേയസ് അയ്യരും ബി ഗ്രൂപ്പിൽ ഇടം കണ്ടെത്തി.
ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെട്ട താരങ്ങൾ
ഗ്രൂപ്പ് എ– ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
ഗ്രൂപ്പ് ബി– രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, വാഷിങ്ടന്‍ സുന്ദർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ
ഗ്രൂപ്പ് സി– അക്ഷർ പട്ടേൽ, തിലക് വര്‍മ, റിങ്കുസിങ്, ശിവം ദുബെ, സഞ്ജു സാംസൺ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറേല്‍, ഹർഷിത്റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശർമ, സായ് സുദർശൻ, രവി ബിഷ്ണോയി, ഋതുരാജ് ഗെയ്ക്‌വാദ്.
English Summary:







English (US) ·