വിക്കറ്റ് ഇപ്പോൾ വരും... ഫീൽഡർമാർക്കും ബോളർക്കും നിർദേശം നൽകി ഋഷഭ് പന്ത്, അതിവേഗം സ്റ്റംപിങ്, വിക്കറ്റിനു പിന്നിലെ ‘ബ്രില്യൻസ്’

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: August 27, 2026 10:23 AM IST

1 minute Read

ഋഷഭ് പന്തും മാനവ് സുതാറും
ഋഷഭ് പന്തും മാനവ് സുതാറും

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ലങ്കൻ ബാറ്റർ പസിന്ദു സൂരിയബന്ധാരയെ പുറത്താക്കിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെയും സ്പിന്നർ മാനവ് സുതാറിന്റെയും തന്ത്രം. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ 61–ാം ഓവറിലായിരുന്നു സംഭവം. 92 റൺസിൽ നിൽക്കെ ശ്രീലങ്കൻ ബാറ്റർ സെഞ്ചറിയിലെത്താൻ ബാറ്റിങ് വേഗം കൂട്ടുന്നതു തിരിച്ചറിഞ്ഞ ഋഷഭ് പന്ത്, തയാറാകാൻ മാനവ് സുതാറിനു നിർദേശം നൽകുകയായിരുന്നു.

What you should work next

ഫീൽഡർമാരോടും പന്ത് ജാഗ്രതയോടെ നിൽക്കാൻ പറയുന്നുണ്ടായിരുന്നു. മാനവ് സുതാർ എറിഞ്ഞ പന്ത് വൈഡ് ഓഫ് സ്റ്റംപിലേക്കു പോയപ്പോൾ ക്രീസ് വിട്ട് പുറത്തിറങ്ങിയ പസിന്ധു സൂരിയബന്ധാരയെ അതിവേഗ നീക്കത്തിലൂടെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്യുകയായിരുന്നു.

ഈ വിക്കറ്റിനു തൊട്ടുമുൻപ് ശ്രീലങ്കൻ താരം എൽബി‍ഡബ്ല്യു അതിജീവിച്ചിരുന്നു. അതിനു പിന്നാലെയാണ് ജാഗ്രതയോടെ നിൽക്കാൻ ഋഷഭ് പന്ത് സഹ താരങ്ങൾക്കു നിർദേശം നൽകിയത്. മത്സരത്തിൽ 173 പന്തുകൾ നേരിട്ട താരം ഒരു സിക്സും 10 ഫോറുകളും ഉള്‍പ്പടെയാണ് 249 റൺസെടുത്തത്.

What you should work next

മത്സരത്തിൽ ഫോളോ ഓൺ ചെയ്യുന്ന ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ്. അവസാന ദിവസം മത്സരം പുരോഗമിക്കുമ്പോൾ ലോവർ ഓർഡറിൽ സോനൽ ദിനുഷയും (51 പന്തിൽ 14), കേഷാര നുവാന്തയുമാണ് (53 പന്തിൽ 16) ക്രീസിലുള്ളത്. സൂരിയബന്ധാരയ്ക്കു പുറമേ കാമിന്ദു മെൻഡിസും (92 പന്തിൽ 55) ശ്രീലങ്കയ്ക്കു വേണ്ടി അർധ സെഞ്ചറി നേടിയിരുന്നു.

English Summary:

Rishabh Pant's Advice, Manav Suthar's Execution - India Pull Off Brilliant Dismissal

Read Entire Article