Published: August 12, 2026 04:49 PM IST
1 minute Read
ബെംഗളൂരു ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുൻപു തന്നെ പരുക്കിന്റെ പിടിയിലായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽനിന്ന് ജസ്പ്രീത് ബുമ്ര, സായ് സുദർശൻ എന്നിവർ നേരത്തെ തന്നെ പുറത്തായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ വാഷിങ്ടൻ സുന്ദറിന് രണ്ടാം മത്സരവും നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ കാൽപാദത്തിലെ പരുക്ക് പൂർണ്ണമായി ഭേദമാകാത്തതിനെത്തുടർന്ന് സ്പിൻ ബോളിങ് ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദറിന് ഒന്നാം ടെസ്റ്റ് നേരത്തെ തന്നെ നഷ്ടമായിരുന്നു.
What you should work next
രണ്ടാം മത്സരത്തിലെ പങ്കാളിത്തം കായികക്ഷമത തെളിയിക്കുന്നതിന് വിധേയമായിരുന്നു. പരുക്കിൽനിന്നു മുക്തനായിക്കൊണ്ടിരിക്കുന്ന വാഷിങ്ടൻ നിലവിൽ ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിലാണുള്ളത്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി താരം ശ്രീലങ്കയിലെ ഇന്ത്യൻ ടീമിനൊപ്പം ചേരാനുള്ള സാധ്യത വളരെ കുറവാണെന്ന് ബിസിസിഐയുടെ അടുത്തവൃത്തങ്ങൾ പറഞ്ഞു. അടുത്ത ആഴ്ച താരത്തിന്റെ പരുക്കിനെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തും. പല പ്രമുഖ താരങ്ങൾക്കും പരുക്കേറ്റിരിക്കുന്ന സാഹചര്യത്തിൽ, വാഷിങ്ടനിനറെ കാര്യത്തിൽ യാതൊരു റിസ്കും എടുക്കാൻ ബിസിസിഐ സെന്റർ ഓഫ് എക്സലൻസും ഇന്ത്യൻ ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നില്ല.
നേരത്തെ, വലതുകാലിലെ വിരലിനേറ്റ പരുക്കിനെത്തുടർന്ന് ബാറ്റർ സായ് സുദർശനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് ഒഴിവാക്കിയിരുന്നു. താരം ബെംഗളൂരുവിലെ സിഒഇയിൽ സുഖം പ്രാപിച്ചുവരികയാണെന്നും മെഡിക്കൽ സംഘത്തിന്റെ അടുത്ത നിരീക്ഷണത്തിലാണെന്നും ബിസിസിഐ അറിയിച്ചു. സർഫറാസ് ഖാനെയാണ് അദ്ദേഹത്തിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിനേറ്റ പരുക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനെത്തുടർന്ന് പേസർ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ബുമ്രയ്ക്കു പകരക്കാരനായി ജമ്മു കശ്മീർ താരം ആക്വിബ് നബിയെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലും നടക്കും. സന്നാഹമത്സരത്തിൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെ ആറു വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചിരുന്നു.
English Summary:
Indian cricket squad faces setbacks with aggregate players injured up of the Test bid against Sri Lanka. Key players similar Jasprit Bumrah, Sai Sudharsan, and Washington Sundar are ruled retired oregon successful uncertainty owed to injuries, impacting the team's mentation and squad selection.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·