വിദ്യാഭ്യാസം രാജ്യത്തിന്റെ ഭാവി രൂപീകരിക്കുന്ന കരുത്ത്: വിദ്യാർഥികൾക്കു പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്‍

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: July 24, 2026 03:26 PM IST Updated: July 24, 2026 04:26 PM IST

1 minute Read

ശുഭ്മൻ ഗിൽ (Photo by Oli SCARFF / AFP)
ശുഭ്മൻ ഗിൽ (Photo by Oli SCARFF / AFP)

ന്യൂഡൽഹി∙ വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥി സമരം തുടരുന്നതിനിടെയാണു വിഷയത്തില്‍ നിലപാടു വ്യക്തമാക്കി ഗില്‍ രംഗത്തെത്തിയത്. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, നമ്മുടെ തലമുറ പഠിക്കാനും, സ്വപ്നം കാണാനും, നാമെല്ലാവരും ആഗ്രഹിക്കുന്ന ഭാവി രൂപപ്പെടുത്താനുമുള്ള എല്ലാ അവസരങ്ങളും അർഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. സമാധാനപരമായി സ്വന്തം ശബ്ദം ഉയർത്തുന്നതില്‍ വിശ്വസിക്കുന്ന ഓരോ ചെറുപ്പക്കാരോടും എനിക്ക് അതിയായ ബഹുമാനമുണ്ട്.’’– ഗിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.

What you should work next

‘‘രാജ്യത്തിന്റെ ഭാവി രൂപീകരിക്കുന്നതിനുള്ള കരുത്ത് വിദ്യാഭ്യാസത്തിനുണ്ട്. ഇന്ത്യയുടെ ഭാവിക്കായി കരുതലോടെയും പരസ്പര ബഹുമാനത്തോടെയും, ഓരോ വിദ്യാർഥിയുടെയും താൽപര്യങ്ങൾ മുൻനിർത്തിയും നമുക്ക് മുന്നോട്ട് പോകാമെന്ന് പ്രത്യാശിക്കുന്നു.’’– ഗിൽ പ്രതികരിച്ചു. വിദ്യാർഥികളുടെ സ്വപ്നങ്ങൾ സംരക്ഷിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും ആവശ്യപ്പെട്ടു.

‘‘നല്ലൊരു ഭാവിക്കുവേണ്ടി ഓരോ വിദ്യാർഥികളും വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവരുടെ കുടുംബങ്ങളും ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയിലൂടെ ആ പ്രതീക്ഷകൾ തട്ടിയെടുക്കാൻ അനുവദിക്കരുത്. എല്ലാവർക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കാൻ രാജ്യവും അധികൃതരും എല്ലാം ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്. ഇത്തരം സംഭവങ്ങൾ വീണ്ടും നടക്കാതിരിക്കാൻവേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. വിദ്യാർഥികളാണു നമ്മുടെ ഭാവി, അവരുടെ സ്വപ്നങ്ങളെ സംരക്ഷിക്കുക.’’– ഇർഫാൻ പഠാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Every pupil puts successful years of hard enactment for a amended aboriginal and their families marque sacrifices on the mode too. No insubstantial leak should ever beryllium allowed to instrumentality that hope.

I person afloat religion that our country,authorities volition guarantee each 1 of them gets a just chance. I besides hope…

— Irfan Pathan (@IrfanPathan) July 23, 2026

English Summary:

Shubman Gill, the skipper of the Indian cricket team, has voiced his enactment for students' rights and aspirations amidst ongoing protests successful Delhi

Read Entire Article