വിനീസ്യൂസിന്റെ വംശീയാധിക്ഷേപ പരാതി: പ്രെസ്റ്റിയാനിക്ക് സസ്പെൻഷൻ

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 24, 2026 11:44 AM IST Updated: February 25, 2026 10:18 AM IST

1 minute Read

ജിയാൻലുക്ക പ്രെസ്റ്റിയാനിയും വിനീസ്യൂസും മത്സരത്തിനിടെ തർക്കിക്കുന്നു.
ജിയാൻലുക്ക പ്രെസ്റ്റിയാനിയും വിനീസ്യൂസും മത്സരത്തിനിടെ തർക്കിക്കുന്നു.

മഡ്രിഡ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫ് ആദ്യപാദ മത്സരത്തിനിടെ, റയൽ മഡ്രിഡ് താരം വിനീസ്യൂസിനു നേർക്കു വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബെൻഫിക്കയുടെ ജിയാൻലുക്ക പ്രെസ്റ്റിയാനിക്കു സസ്പെൻഷൻ. അർജന്റീനക്കാരനായ പ്രെസ്റ്റിയാനി തനിക്കുനേരെ വംശീയാധിക്ഷേപം നടത്തിയെന്നു വിനീസ്യൂസാണ് റഫറിക്കു പരാതി നൽകിയത്.

തൻ നിരപരാധിയാണെന്ന നിലപാടിലായിരുന്നു പ്രെസ്റ്റിയാനി. പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ കോച്ച് ഹൊസെ മൗറീ‍ഞ്ഞോയും ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ, യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ ഇന്നലെയാണ് പ്രെസ്റ്റിയാനിയെ ഒരു മത്സരത്തിൽ വിലക്കുന്നതായി പ്രഖ്യാപിച്ചത്.

ഇതോടെ, ബുധനാഴ്ച രാത്രി റയലിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ നടക്കുന്ന പ്ലേ ഓഫ് രണ്ടാംപാദ മത്സരം പ്രെസ്റ്റിയാനിക്കു നഷ്ടമാകും. ലിസ്ബണിൽ നടന്ന ആദ്യപാദ മത്സരം റയൽ 1–0ന് വിജയിച്ചിരുന്നു.

English Summary:

Vinicius Jr. of Real Madrid has been taxable to radical maltreatment allegations during a UEFA Champions League shot playoff match, starring to a suspension for Benfica's Gianluca Prestiani

Read Entire Article