Published: February 05, 2026 08:43 AM IST Updated: February 05, 2026 09:45 AM IST
1 minute Read
വഡോദര∙ ഒരു വശത്ത് രണ്ടാം കിരീടം തേടിയെത്തുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, മറുവശത്ത് കഴിഞ്ഞ 3 തവണയും കയ്യകലെ നഷ്ടമായ കപ്പിൽ ഇത്തവണ മുത്തമിടാൻ ഉറപ്പിച്ചിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസ്; വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ഇന്നു ഡൽഹി– ബെംഗളൂരു ടീമുകൾ നേർക്കുനേർ വരുമ്പോൾ ഒരു സൂപ്പർ ത്രില്ലറിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
മുൻപു 9 മത്സരങ്ങളിൽ ആറിലും ജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്ന് ഇറങ്ങുന്നതെങ്കിൽ 2024 ഫൈനലിൽ ഡൽഹിയെ വീഴ്ത്തി കിരീടം ഉയർത്താൻ സാധിച്ചതിന്റെ ഓർമകളാണ് ബെംഗളൂരുവിന്റെ കൈമുതൽ. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ബാറ്റ് vs ബോൾബെംഗളൂരു ബാറ്റർമാരും ഡൽഹി ബോളർമാരും തമ്മിലുള്ള ബലപരീക്ഷണം കൂടിയാകും ഇന്നത്തെ ഫൈനൽ. ക്യാപ്റ്റൻ സ്മൃതി മന്ഥന, ഗ്രേസ് ഹാരിസ്, റിച്ച ഘോഷ്, ജോർജിയ വോൾ, നാഡിൻ ഡി ക്ലർക്, രാധ യാദവ് തുടങ്ങി ടോപ് ഓർഡറിൽ പവർ ഹിറ്റർമാർക്ക് പഞ്ഞമില്ലാത്ത ടീമാണ് ബെംഗളൂരു. സ്മൃതി– ഹാരിസ് സഖ്യം നൽകുന്ന തുടക്കം തന്നെയാണ് ബെംഗളൂരുവിന്റെ കുതിപ്പിന് ഇന്ധനം. ഡൽഹിയുടെ സീനിയർ പേസർ മരിസെയ്ൻ കാപ്പിനാകും ഇവരെ പിടിച്ചുകെട്ടാനുള്ള ചുമതല. ഷിനെല്ലി ഹെൻറി, നന്ദിനി ശർമ, ശ്രീചരണി തുടങ്ങി കരുത്തുറ്റ സ്പിൻ– പേസ് നിരയുമാണ് ഡൽഹി എത്തുക. ക്യാപ്റ്റൻ ജമീമയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര കൂടി ഫോമായാൽ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമാകും.
English Summary:







English (US) ·