Published: July 12, 2026 12:40 AM IST
1 minute Read
ലണ്ടൻ ∙ നാട്ടുകാരിയായ കരോലിൻ മുഹോവയ്ക്ക് ചെക്ക് പറഞ്ഞ് ലിൻഡ നൊസ്കോവ വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് ജേതാവായി. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ഇരുവരുടെയും ആദ്യ ഗ്രാൻസ്‌ലാം ഫൈനൽ പോരാട്ടത്തിൽ 2–6, 7–5, 3–6നായിരുന്നു നൊസ്കോവയുടെ ജയം. ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ചെക്ക് റിപ്പബ്ലിക്കൻ താരങ്ങൾ ഫൈനലിൽ നേർക്കുനേർ വരുന്നത്.
മികച്ച ബേസ്‌ലൈൻ ഷോട്ടുകളുമായി ആക്രമണം ആരംഭിച്ച നൊസ്കോവ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് കൈവിട്ടതോടെ മത്സരം മുറുകി. 5 മാച്ച് പോയിന്റുമായി 10–ാം സീഡ് താരമായ മുഹോവ രണ്ടാം സെറ്റ് സ്വന്തമാക്കിയതോടെ ആവേശം പാരമ്യത്തിലെത്തി. ചോർന്നു പോയ വീര്യം വീണ്ടെടുത്തതോടെ 9–ാം സീഡ് താരമായ നൊസ്കോവ മൂന്നാം സെറ്റും തന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടവും സ്വന്തമാക്കി.
4 വർഷത്തിനിടെ ഇതു മൂന്നാം പ്രാവശ്യമാണ് വീനസ് റോസ്‌വാട്ടർ ഡിഷ് കിരീടം ചെക്ക് റിപ്പബ്ലിക് സ്വന്തമാക്കുന്നതും. 2023ൽ മാർകേറ്റ വാന്ദ്രസോവ, 2024ൽ ബാർബറ ക്രെജിക്കോവ എന്നീ ചെക്ക് റിപ്പബ്ലിക്കൻ താരങ്ങൾ കിരീടം നേടിയിരുന്നു. 2014ൽ ജേതാവായ യൂജിൻ ബൗച്ചാർഡിനു ശേഷം വിമ്പിൾഡൻ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇരുപത്തിയൊന്നുകാരി നൊസ്കോവ മാറി.
English Summary:





English (US) ·