Published: August 02, 2026 03:25 PM IST
1 minute Read
മുംബൈ∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ ജൂലൈ 30നാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. 2021 ൽ വിരാട് കോലിക്കു പകരം ക്യാപ്റ്റനായ രഹാനെ, ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയെ വിജയിപ്പിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളുമാണ് രഹാനെ കളിച്ചിട്ടുള്ളത്. താരമെന്ന നിലയില്‍ കരിയർ അവസാനിപ്പിച്ചെങ്കിലും ക്രിക്കറ്റിൽ പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സംഭാവന നൽകാൻ തയാറാണെന്നു രഹാനെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
What you should work next
കരിയർ മാറ്റത്തിന്റെ ഘട്ടത്തിൽ ബിസിസിഐയിൽനിന്നും രഹാനെയ്ക്കു സഹായം ലഭിക്കും. വിരമിച്ച ഇന്ത്യൻ താരങ്ങൾക്കു വേണ്ടി പെൻഷൻ ഇനത്തിൽ മാസം നല്ലൊരു തുകയാണ് ബിസിസിഐ െചലവാക്കുന്നത്. ഒരു താരത്തിന് വിരമിച്ച ശേഷം മാസം 70,000 രൂപ ബിസിസിഐ നൽകുന്നുണ്ട്. 50,000 രൂപ ആയിരുന്ന പെൻഷൻ സൗരവ് ഗാംഗുലി പ്രസിഡന്റായിരുന്ന കാലത്താണ് 70,000 ആയി ഉയർത്തിയത്. സ്വാഭാവികമായും ഈ പെൻഷന് രഹാനെയും അർഹനാണ്. എന്നാൽ ബിസിസിഐയുടെ ഭരണ തലത്തിലോ, പരിശീലകന്റെ റോളുകളിലോ രഹാനെ എത്തിയാൽ ഈ തുക ലഭിക്കില്ല.
What you should work next
38 വയസ്സുകാരനായ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനും സാധ്യതയില്ല. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്ന താരം 1.50 കോടി രൂപയാണ് ഒരു സീസണിൽ പ്രതിഫലമായി കൈപ്പറ്റിയത്. ഐപിഎൽ ടീമുകളുടെ മെന്ററായോ, പരിശീലകനായോ രഹാനെ എത്താനുള്ള സാധ്യതയുമുണ്ട്.
English Summary:
Retired Ajinkya Rahane To Receive Fixed Monthly Pension From BCCI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·