വിരാട് കോലി പുറത്ത്, രോഹിത്തിന്റെ കാര്യം സംശയം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പകരം മലയാളി താരം?

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: June 04, 2026 12:15 PM IST Updated: June 04, 2026 03:11 PM IST

1 minute Read

വിരാട് കോലിയും രോഹിത് ശർമയും (Photo by DIBYANGSHU SARKAR / AFP)
വിരാട് കോലിയും രോഹിത് ശർമയും (Photo by DIBYANGSHU SARKAR / AFP)

മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്നു സൂപ്പർ താരം വിരാട് കോലി പുറത്ത്. ബിസിസിഐവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. പേശിവലിവിനെ തുടർന്നാണ് കോലിയെ ടീമിൽനിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐവൃത്തം പറഞ്ഞു. ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച താരം, നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.

What you should work next

ഐപിഎൽ സീസണിൽ മിന്നും ഫോമിലായിരുന്ന വിരാട് കോലിയുടെ കരുത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം നേടിയത്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അർധസെഞ്ചറി നേടിയ താരം, പ്ലെയർ ഓഫ് ദ് മാച്ചായിരുന്നു. ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചറിയും ഉൾപ്പെടെ 675 റൺസാണ് കോലി ഐപിഎൽ സീസണിൽ നേടിയത്. റൺവേട്ടക്കാരിൽ നാലാം സ്ഥാനക്കാരനായ കോലി, തുടർച്ചയായ നാലാം ഐപിഎൽ സീസണിലാണ് 600+ റൺസ് നേടുന്നത്.

അതേസമയം, മറ്റൊരു സൂപ്പർ താരം രോഹിത് ശർമയും പരമ്പരയിൽ കളിക്കുന്ന കാര്യം സംശയമാണ്. താരത്തെ ടീമിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമത തെളിയിച്ചെങ്കിൽ മാത്രമേ പരിഗണിക്കൂ. താരത്തോട് ബെംഗളൂരുവിലെ സെന്റർ ഫോർ എക്സ്‌ലൻസിൽ റിപ്പോർട്ട് ചെയ്യാൻ ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ താരം ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് വിവരം. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന കോലിക്കും രോഹിത്തിനും ഏകദിന പരമ്പരകളിലെ പ്രകടനം നിർണായകമാണ്.

ജൂൺ 13ന് ധരംശാലയിലാണ് അഫ്ഗാനിസ്ഥാനെതിരായ ആദ്യം ഏകദിനം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ജൂൺ 17ന് ലക്നൗവിലും, മൂന്നാമത്തേത് ജൂൺ 20ന് ചെന്നൈയിലും നടക്കും. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ജൂലൈ 14 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ മൂന്നു മത്സരങ്ങളാണുള്ളത്.

പകരം ആര് ?ഏകദിന ടീമിൽനിന്നു പുറത്തായ വിരാട് കോലിക്കു പകരം ആരു ടീമിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഐപിഎലിൽ തിളങ്ങിയ മലയാളി താരം ദേവ്‌ദത്ത് പടിക്കൽ, സായ് സുദർശൻ എന്നിവരിലൊരാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. രോഹിത്ത് ശർമ ഇല്ലെങ്കിൽ പകരക്കാരനായി യശസ്വി ജയ്‍സ്വാളിനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണെ ഏകദിനത്തിലേക്കു പരിഗണിക്കാനും ചെറിയ സാധ്യത നിലനിൽക്കുന്നു.

English Summary:

Virat Kohli has been ruled retired of the upcoming ODI bid against Afghanistan owed to a musculus strain, according to BCCI sources. This improvement comes aft his stellar show successful the IPL, wherever helium led Royal Challengers Bangalore to their 2nd title.

Read Entire Article