Published: August 24, 2026 02:52 PM IST Updated: August 24, 2026 10:24 PM IST
1 minute Read
കൊളംബോ∙ ബാറ്റിങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോലിക്കോ,രോഹിത് ശർമയ്ക്കോ പോലുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടീം ക്യാപ്റ്റന്‍ ശുഭ്മൻ ഗിൽ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഒരു എഡിഷനിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് ഗിൽ. കൊളംബോയിൽ തുടരുന്ന രണ്ടാം ടെസ്റ്റിനു മുൻപ് 976 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. എന്നാൽ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഗിൽ 50 റൺസ് സ്കോർ ചെയ്തതോടെ താരത്തിന്റെ ആകെ റൺസ് 10,26 ആയി. 2019– 21 എഡിഷനില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോലി 932 റൺസെടുത്തിട്ടുണ്ടെങ്കിലും 1000 കടക്കാൻ കോലിക്കും സാധിച്ചിരുന്നില്ല.
What you should work next
3000 ടെസ്റ്റ് റൺസുകളെന്ന നേട്ടത്തിലേക്കും ഗിൽ എത്തി. 3000 റൺസ് പിന്നിടുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് ഗില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് 3000 റൺസ് പിന്നിട്ട പ്രായം കുറഞ്ഞ താരം. 23 വയസ്സും, 228 ദിവസവും പ്രായം ഉള്ളപ്പോഴായിരുന്നു സച്ചിൻ 3000 കടന്നത്. ഗോളിൽ നടന്ന ഒന്നാം ടെസ്റ്റിൽ ബാറ്റിങ്ങിൽ തിളങ്ങാൻ ഗില്ലിനു സാധിച്ചിരുന്നില്ല. 16,8 റൺസുകളാണ് ആദ്യ രണ്ട് ഇന്നിങ്സുകളിൽനിന്നായി ഗിൽ സ്കോർ ചെയ്തത്.
What you should work next
എന്നാൽ രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ശക്തമായി തിരിച്ചെത്താൻ ഗില്ലിനു സാധിച്ചു. കൊളംബോയിൽ മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗിൽ, 108 പന്തുകളില്‍ ആറു ഫോറുകൾ ബൗണ്ടറി കടത്തിയാണ് 50ൽ എത്തിയത്. അസിത ഫെർണാണ്ടോയുടെ പന്തിൽ ലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ല ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കുന്നത്. രോഹിത് ശർമ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് 2025 മേയിൽ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഏകദിന ക്യാപ്റ്റൻ സ്ഥാനവും താരത്തെ തേടിയെത്തി.
English Summary:






English (US) ·