വിലകൂടിയ താരമായി സിബിൻ, പക്ഷേ സഞ്ജുവിന്റെ റെക്കോർഡ് ഇളകിയില്ല; ഐപിഎൽ താരം ആദ്യം അൺസോൾഡ്, പിന്നെ കിട്ടിയത് ഒന്നരലക്ഷം

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: July 11, 2026 05:31 PM IST Updated: July 11, 2026 05:45 PM IST

1 minute Read

സിബിൻ ഗിരീഷ് (Facebook/KeralaCricketLeagueT20/)
സിബിൻ ഗിരീഷ് (Facebook/KeralaCricketLeagueT20/)

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിനു മുന്നോടിയായി നടന്ന താരലേലത്തിൽ വില കൂടിയ താരമായി സിബിൻ ഗിരീഷ്. 11.80 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് സിബിനെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 75,000 രൂപയിൽ നിന്നാണ് സിബിന് 11.80 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ സീസണിൽ തൃശൂർ ടൈറ്റൻസിന്റെ താരമായിരുന്നു സിബിൻ.

What you should work next

കൃഷ്‌ണ ദേവനാണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക ലഭിച്ചത്. 11.20 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസാണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും കാലിക്കറ്റ് താരമായിരുന്ന കൃഷ്‌ണ ദേവനെ 75,000 രൂപ അടിസ്ഥാനവിലയിൽനിന്ന് കടുത്ത ലേലം വിളിക്കൊടുവിലാണ് കാലിക്കറ്റ് വീണ്ടും ടീമിലെത്തിച്ചത്. അതേസമയം, ഇന്ത്യൻ താരം സഞ്ജു സാംസന്റെ റെക്കോർഡ് തകർക്കാൻ ആർക്കും സാധിച്ചില്ല. കഴിഞ്ഞ ലേലത്തിൽ 26.8 ലക്ഷത്തിനാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്.

മൂന്നു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ‘എ’ കാറ്റഗറി താരങ്ങളെ കടുത്ത പോരാട്ടത്തിലൂടെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. സീനിയർ താരങ്ങളിൽ സച്ചിൻ ബേബിക്കാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 10 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് സച്ചിനെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു സീസണിലും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ ബേബി. വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെ 7.80 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി.

അബ്ദുൽ ബാസിത് (8 ലക്ഷം– കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്), എം.ഡി.നിതീഷ് (6.60 ലക്ഷം–ഏരീസ് കൊല്ലം സെയ്‌ലേഴ്സ്), അഭിജിത്ത് പ്രവീൺ ( 6 ലക്ഷം– ആലപ്പി റിപ്പിൾസ്), ബേസിൽ തമ്പി (5.40 ലക്ഷം – കൊച്ചി ബ്ലു ടൈഗേഴ്‌സ്), ബിജു നാരായണൻ (4.80 ലക്ഷം –തൃശൂർ ടൈറ്റൻസ്), സിജോമോൻ ജോസഫ് (4.40 ലക്ഷം– ട്രിവാൻഡ്രം റോയൽസ്), വിനോദ് കുമാർ (4 ലക്ഷം– ട്രിവാൻഡ്രം റോയൽസ്) എന്നിവരും നേട്ടുമുണ്ടാക്കി. ഐപിഎൽ താരം കെ.എം.ആസിഫിനെ 4.80 ലക്ഷത്തിനു ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയെങ്കിലും റൈറ്റ് ടു മാച്ച് ഉപയോഗിച്ച് കൊച്ചി ബ്ലു ടൈഗേഴ്സ് ആസിഫിനെ തിരികെ ടീമിൽ എത്തിച്ചു.

അതേസമയം കേരള താരം ഏദൻ ആപ്പിൾ ടോമും ഐപിഎൽ താരം വിഘ്നേഷ് പുത്തൂരും ആദ്യ റൗണ്ടിൽ അൺസോൾഡായെങ്കിലും പിന്നീട് യഥാക്രമം കൊച്ചി ബ്ലൂ ടൈഗേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഇരുവരെയും സ്വന്തമാക്കി. ഏദന് 3.40 ലക്ഷം രൂപ ലഭിച്ചപ്പോൾ വിഷ്നേഷിന് ഒന്നര ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അക്ഷയ് മനോഹർ (4.80 ലക്ഷം–ട്രിവാൻഡ്രം റോയൽസ്), എം.എസ്.അഖിൽ (3.80 ലക്ഷം – തൃശൂർ ടൈറ്റൻസ്), എം.യു.ഹരികൃഷ്ണൻ (3 ലക്ഷം– കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്), അഭിഷേക് പി.നായർ( 3 ലക്ഷത്തിന് – ട്രിവാൻഡ്രം റോയൽസ്) തുടങ്ങിയവരാണ് നേട്ടമുണ്ടാക്കിയ മറ്റു താരങ്ങൾ.

തിരുവനന്തപുരം ‘ദ് ലീലാ റാവിസിൽ’ നടന്ന കെസിൽഎൽ താരലേലത്തിൽ ആകെ 89 താരങ്ങളെയാണ് ആറു ഫ്രാഞ്ചൈസികൾ ചേർന്ന് സ്വന്തമാക്കിയത്. നേരത്തെ, 18 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിരുന്നു. രാജ്യാന്തര തലത്തിലും ഐപിഎലിലും ലേലം നിയന്ത്രിച്ച് പരിചയസമ്പത്തുള്ള ചാരു ശർമയാണ് ലേലനടപടികൾക്ക് നേതൃത്വം നൽകിയത്.

English Summary:

Kerala Cricket League Auction: Sibin Gireesh emerged arsenic the astir costly subordinate astatine the KCL Season 3 auction held successful Thiruvananthapuram, securing a bid of 11.80 lakhs from Alappuzha Ripples. Sanju Samson's erstwhile grounds of 26.8 lakhs remained unbroken, portion Krishna Dev was the second-highest earner. The auction saw 89 players acquired by six franchises, including immoderate IPL players and those initially unsold who aboriginal recovered teams.

Read Entire Article