വിവാ മെഹീക്കോ! ഉദ്ഘാടനത്തിന് ഡായ് ഡായ്’ ഗാനവുമായി ഷക്കീറ വരുന്നു; ടീമുകൾക്ക് സുരക്ഷ ഒരുക്കാൻ വൻ സന്നാഹം

1 month ago 8

എസ്.പി. ശരത്

എസ്.പി. ശരത്

Published: June 11, 2026 09:27 AM IST Updated: June 11, 2026 10:27 AM IST

1 minute Read

ഷക്കീറ (Photo by Matt Winkelmeyer / GETTY IMAGES NORTH AMERICA / Getty Images via AFP)
ഷക്കീറ (Photo by Matt Winkelmeyer / GETTY IMAGES NORTH AMERICA / Getty Images via AFP)

മെക്സിക്കോ സിറ്റി∙ പെലെയും മറഡോണയും കിരീടം ഉയർത്തിയ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ മെക്സിക്കൻ കാർണിവലിന് ഇന്നു വെന്നിക്കൊടി ഉയരും. മൂന്നാം ലോകകപ്പിനു വേദിയൊരുക്കുന്ന ചരിത്രപ്രധാനമായ അസ്ടെക്ക സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നിന് (ഇന്ത്യൻ സമയം പുലർച്ചെ 12.30) ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 1970, 1986 ലോകകപ്പുകൾക്കു മെക്സിക്കോ ആതിഥേയത്വം വഹിച്ചപ്പോൾ പെലെയും മറ‍ഡോണയും കിരീടമുയർത്തിയത് അസ്ടെക്ക സ്റ്റേഡിയത്തിലാണ്.

What you should work next

വീണ്ടും നമ്മളാണ് ഹോം ടീംഫുട്ബോളിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ആരാധകരുടെ നാടായ മെക്സിക്കോ ആദ്യ മത്സരത്തെ ആവേശത്തോടെ വരവേൽക്കാൻ തയാറെടുത്തു കഴിഞ്ഞു. ‘സോമോസ് ലൊക്കാലെസ് ഒട്ര വെസ്’ എന്ന മർമരമാണ് ഫാൻ സോണുകളിലടക്കം ഉയരുന്നത്. വീണ്ടും നമ്മളാണു ഹോം ടീം എന്നർഥം വരുന്ന വാചകം ഇന്നു സ്റ്റേഡിയത്തിൽ അലയടിക്കും. സ്പാനിഷ് ഭാഷയിൽ മെക്സിക്കോ അറിയപ്പെടുന്നത് മെഹീക്കോ എന്നാണ്. ‘മെക്സിക്കോ നീണാൾ വാഴട്ടേ’ എന്നർഥം വരുന്ന ‘വിവാ മെഹീക്കോ’ എന്ന മുദ്രാവാക്യവും ഇനിയുള്ള നാളുകളിൽ സ്റ്റേഡിയങ്ങളിൽ അലയടിക്കും.

സുരക്ഷ മുഖ്യം80,000 കാണികളെത്തുന്ന ആദ്യ മത്സരത്തിനു സുരക്ഷ ഒരുക്കാൻ വൻ സന്നാഹങ്ങൾ ആതിഥേയ നഗരത്തിൽ സജ്ജം. ടീം ബസ‍ുകളുടെ മുന്നിലും പിന്നിലും യന്ത്രത്തോക്ക് ഘടിപ്പിച്ച സൈനിക വാഹനങ്ങളുടെ അകമ്പടിയുണ്ട്. നിരത്തുകളിൽ മുഴുവൻ സമയവും സൈനിക പട്രോളിങ്. ലഹരി കാർട്ടലുകൾ അക്രമങ്ങൾക്കു തുനിയുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

ഡായ് ഡായ്’ ഗാനവുമായി ഷക്കീറ വരുന്നുകിക്കോഫിന് ഒന്നര മണിക്കൂർ മുൻപു തന്നെ ഉദ്ഘാടനച്ചടങ്ങിനു മൈതാനമുണരും. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും ചേർന്നാണ് ആലപിക്കുക. ടൈല, ജെ ബാൽവിൻ, മാന, അലക്സാന്ദ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ലീല ഡൗൺസ് തുടങ്ങിയവരും സംഗീതവിരുന്നിൽ പങ്കാളികളാകും. ഹോളിവുഡ് നടി സൽമ ഹയെക് അടക്കം ലോകതാരങ്ങളും ചടങ്ങിലുണ്ടാകും.

നാളെ കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന കാനഡ– ബോസ്നിയ ഹെർസഗോവിന മത്സരത്തിനു മുൻപും ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന യുഎസ്എ– പാരഗ്വായ് മത്സരത്തിനു മുൻപും ഉദ്ഘാടന ചടങ്ങുകൾ നടക്കും.ഉയർന്ന ടിക്കറ്റ് നിരക്ക് പ്രാദേശിക ഫുട്ബോൾ ആരാധകരെ നിരാശയിലാക്കുന്നുണ്ടെങ്കിലും സ്റ്റേഡിയത്തിനു പുറത്തെ സ്ക്രീനിൽ കളികാണാൻ പോലും ആയിരങ്ങൾ അണിനിരക്കും. ഇതുവരെ കണ്ടതു കളികൾ, ഇനി നടക്കാൻ പോകുന്നതു യുദ്ധം എന്ന ഭാവത്തിലാണ് ആരാധകർ.

ലോകകപ്പ് ഉദ്ഘാടന മത്സരത്തിനു വേദിയാകുന്ന മെക്സിക്കോ സിറ്റിയിലെ അസ്ടെക്ക സ്റ്റേഡിയത്തിന്റെ പുറത്തുനിന്നുള്ള ദൃശ്യം.

ലോകകപ്പ് ഉദ്ഘാടന മത്സരത്തിനു വേദിയാകുന്ന മെക്സിക്കോ സിറ്റിയിലെ അസ്ടെക്ക സ്റ്റേഡിയത്തിന്റെ പുറത്തുനിന്നുള്ള ദൃശ്യം.

അസ്ടെക്കമൂന്നു തവണ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയമാണ് അസ്ടെക്ക. 1970, 1986 ലോകകപ്പുകളിലെ ആദ്യ മത്സരവും ഇവിടെയായിരുന്നു. 1986 ലോകകപ്പിൽ മറഡോണ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയതും ‘നൂറ്റാണ്ടിന്റെ ഗോൾ’ നേടിയതും ഈ സ്റ്റേഡിയത്തിലാണ്. സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലാണ് സ്റ്റേഡിയം. അന്തരീക്ഷത്തിൽ ഓക്സിജൻ കുറയുന്നതു താരങ്ങൾക്ക് വെല്ലുവിളിയാകും.

പരമാവധി കാണികൾ: 83000

നി‍ർമാണം : 1966

English Summary:

Mexico World Cup Opening: The FIFA World Cup carnival commences contiguous astatine Mexico City's historical Azteca Stadium, a venue celebrated for Pele and Maradona's past triumphs. The opening lucifer features hosts Mexico against South Africa, accompanied by an elaborate ceremonial including a show by Shakira. Enhanced information measures are successful spot for the 80,000 spectators attending the event.

Read Entire Article