Published: July 08, 2026 03:19 PM IST
1 minute Read
അറ്റ്ലാന്റ∙ ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ പിന്നിൽനിന്നു തിരിച്ചടിച്ച ശേഷമാണ് അർജന്റീന വിജയിച്ചത്. രണ്ടു ഗോളുകൾ വഴങ്ങി പിന്നിലായിപ്പോയ അർജന്റീന പിന്നീട് മൂന്നു ഗോളുകള്‍ നേടി മത്സരത്തിലേക്കു ശക്തമായി തിരിച്ചെത്തുകയായിരുന്നു. 15 മിനിറ്റുകൾക്കിടെ മൂന്നു ഗോളുകളാണ് അർജന്റീന ഈജിപ്തിന്റെ വലയിലെത്തിച്ചത്. 79–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. നാലു മിനിറ്റുകൾക്കപ്പുറം മെസ്സിയും ഇൻജറി ടൈമിൽ എൻസോ ഫെർണാണ്ടസും ലക്ഷ്യം കണ്ടതോടെ അർജന്റീന ക്വാര്‍ട്ടർ ഉറപ്പിച്ചു.
What you should work next
ത്രില്ലർ പോരാട്ടമായിരുന്നിട്ടും ഇടയ്ക്കിടെയുണ്ടായ വാക്കുതർക്കങ്ങളും വിവാദങ്ങളും മത്സരത്തിന്റെ നിറം കെടുത്തി. അവസാന നിമിഷം തുടർച്ചയായി ഗോളുകൾ വഴങ്ങിയ ഈജിപ്ത് പിന്നിലായതോടെ, ടീമിന്റെ പരിശീലക സ്ക്വാഡ് ഗ്രൗണ്ടിൽ തുടർച്ചയായി പ്രതിഷേധിച്ചിരുന്നു. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുമായുള്ള തർക്കത്തിനിടെ ഈജിപ്ത് കോച്ച് ഹൊസ്സം ഹസ്സൻ വംശീയ വിരുദ്ധ ആംഗ്യം കാണിച്ചതും വിവാദമായി. എന്താണു സംഭവമെന്ന ഭാവത്തിൽ നിൽക്കുന്ന മെസ്സിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് ലൈൻ റഫറിയും അർജന്റീന താരങ്ങളും ഇടപെട്ടാണ് മെസ്സിയെ ഈജിപ്ഷ്യൻ പരിശീലകനു സമീപത്തുനിന്നു മാറ്റിയത്. മത്സരം തോറ്റതിനു പിന്നാലെ അർജന്റീനയ്ക്കും ഫിഫയ്ക്കുമെതിരെ രൂക്ഷഭാഷയില്‍ ഈജിപ്ഷ്യൻ പരിശീലകൻ പ്രതിഷേധിച്ചു.
What you should work next
‘‘ദൗർഭാഗ്യത്തെക്കുറിച്ചു സംസാരിക്കാൻ ഞാനില്ല. ഈജിപ്തിനെ ഇന്ന് അവർ ചതിച്ചു. അനീതിയാണു ഞങ്ങൾ നേരിട്ടത്. ഒരു ബഹുമാനമോ, ഫെയർ പ്ലേയോ ഇല്ലാത്ത രീതിയിലായിരുന്നു മത്സരത്തിലെ നീക്കങ്ങൾ. ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിക്കളഞ്ഞു. വിഎആർ പരിശോധന പോലും നടത്തിയിട്ടില്ല. രണ്ടാം ഗോൾ അനുവദിച്ചില്ല. ഇനി ലോകകപ്പിലെ ഒരു മത്സരവും ഞാന്‍ കാണില്ല. കാരണം അത്രയേറെ അനീതിയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ലോക ചാംപ്യൻമാർ ടൂർണമെന്റിൽ നിലനിൽക്കണമെന്നാണ് അവർക്ക് താൽപര്യം. മെസ്സി ഇവിടെ ഉണ്ടായിരിക്കണം. ലോക ചാംപ്യൻമാർക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ഇവിടെ ലഭിക്കുന്നുണ്ട്.’’– ഈജിപ്ത് പരിശീലകൻ ആരോപിച്ചു.
2024 ലെ ബാങ്കോക്ക് ഫിഫ കോൺഗ്രസിൽ അംഗീകരിക്കപ്പെട്ട ‘കുറുകെ പിടിച്ച കൈകൾ’ എന്ന ആംഗ്യമാണ് ഈജിപ്ഷ്യൻ റഫറി മെസ്സിക്കെതിരെ ഉയർത്തിയത്. വംശീയതയ്ക്കെതിരെ പൊരുതാൻ താരങ്ങൾക്കും ടീം ഒഫിഷ്യൽസിനും റഫറിമാർക്കും വേണ്ടി തയാറാക്കിയതാണ് ഇത്. വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് റഫറിക്കു മനസ്സിലാകാൻ വേണ്ടിയാണ് ഈ ആംഗ്യം കാണിക്കേണ്ടത്. ഈ അവസരങ്ങളിൽ റഫറിമാർക്ക് വേണമെങ്കിൽ മത്സരം നിർത്തിവയ്ക്കാൻ സാധിക്കും.
English Summary:





English (US) ·