Published: August 09, 2026 12:33 PM IST Updated: August 09, 2026 12:42 PM IST
1 minute Read
സൂറിക്( സ്വിറ്റ്സർലൻഡ്) ∙ വിവാദമായ ലോകകപ്പ് സ്വകാര്യ നിക്ഷേപ തീരുമാനത്തിന് പിന്നാലെ കടുത്ത വിമർശനങ്ങൾ നേരിട്ട ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്കക്കെതിരായ ആരോപണങ്ങൾ അവസാനിക്കുന്നില്ല. ജിയാനി ഇൻഫന്റീനോ യുവേഫയിൽ പ്രവർത്തിച്ചിരുന്നപ്പോൾ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നെന്നും ഇക്കാര്യം വിവാദമായപ്പോൾ പണം നൽകി ഒതുക്കിയതായും ബ്രിട്ടിഷ് പത്രമായ ‘ദ് ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. 2009 മുതൽ 2016 വരെ യുവേഫയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഇൻഫാന്റീനോ, ‘കാമുകി’യായ ജീവനക്കാരിക്ക് പ്രൊമോഷൻ വാങ്ങി നൽകാൻ തന്റെ സ്വാധീനം ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
What you should work next
യൂവേഫയിലെ ജോലിയിൽ നിന്ന് ഈ ജീവനക്കാരി പിരിഞ്ഞുപോയപ്പോൾ ‘ആറക്ക തുക’ കൈപ്പറ്റിയതായും, ഇതിനുപുറമെ ഒരു ബിസിനസ്സ് സ്കൂളിലെ പഠനത്തിനായി ഏകദേശം 45,000 പൗണ്ട് ട്യൂഷൻ ഫീസായി യുവേഫയുടെ ഫണ്ടിൽനിന്നും നൽകിയതായും ഉറവിടങ്ങൾ വെളിപ്പെടുത്താതെ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. എന്നാൽ 2001ൽ വിവാഹിതനായ ഇൻഫാന്റീനോ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. ‘‘ഇത്തരം ആരോപണങ്ങൾ അപകീർത്തികരമാണ്. യുവേഫയിലെയും ഫിഫയിലെയും ഒരു ജീവനക്കാരനും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ഇതുവരെ പരാതിപ്പെട്ടിട്ടില്ല.’’– ഫിഫ വക്താവ് പറഞ്ഞു.
വരുന്ന മാർച്ചിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ഇൻഫാന്റീനോ, ഫുട്ബോൾ ലോകകപ്പിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള വിവാദ തീരുമാനം എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇൻഫന്റീനോയ്‌ക്കെതിരായ ആരോപണങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. യുവേഫയിൽ നിന്നാണ് ഇൻഫന്റീനോ ഏറ്റവും ശക്തമായ എതിർപ്പ് നേരിടുന്നത്.
യുഎസിൽ നടന്ന ലോകകപ്പിന് പിന്നാലെയാണ്, ലോകകപ്പ് നടത്തിപ്പിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ആലോചന തുടങ്ങുന്നത്. ഇത് വലിയ വിവാദമായതോടെ പിൻവലിച്ചു. എന്നാൽ യുവേഫ ഇൻഫന്റീനോയ്ക്കെതിരെ ശക്തമായി രംഗത്തെത്തി. ഫിഫയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ച യുവേഫ, ഇൻഫൻ്റീനോയുടെ തീരുമാനങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. പിന്നാലെയാണ് കോൺകകാഫും എഎഫ്സിയും യുവേഫയും ഇൻഫന്റീനോയെ പുറത്താക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
English Summary:
Gianni Infantino allegations person resurfaced pursuing a arguable backstage concern determination for the World Cup. The FIFA President is accused of a past narration with a UEFA worker and utilizing funds to settee the matter, which helium has vehemently denied.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·