കോഴിക്കോട്: ആഘോഷം നിറച്ച, താരസമ്പന്നമായ ചടങ്ങിൽ വിൻസ്മെര ജുവൽസിന്റെ കോഴിക്കോട് മാവൂർ റോഡിലെ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം, ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറും, വിൻസ്മെര ജുവൽസിന്റെ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ നിർവഹിച്ചു. പ്രശസ്ത സംവിധായകനും, നടനുമായ പ്രകാശ് വർമ്മയും ചടങ്ങിൽ പങ്കെടുത്തു.
തിരക്കേറിയ കോഴിക്കോടിന്റെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന 10,000 ചതുരശ്ര അടിയിലധികം വ്യാപിച്ചുകിടക്കുന്ന ഷോറൂമിൽ, പരമ്പരാഗത, സമകാലിക, ഡെയ്‌ലി
വെയർ ആഭരണങ്ങൾ മുതൽ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബ്രൈഡൽ വെയർ ആഭരണ ശ്രേണിയുടെ വിപുലമായ നിരയും ഒരുക്കിയിട്ടുണ്ട്. പുതുമയെ ചേർത്തുവെച്ച
ഡിസൈനുകൾക്കൊപ്പം, പാരമ്പര്യ ആഭരണ ശേഖരങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയും ഉൾക്കൊള്ളുന്നുവെന്നതാണ് വിൻസ്മെര ജുവൽസിനെ വ്യത്യസ്തമാക്കുന്നത്.
സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ജെം സ്റ്റോൺ, പ്ലാറ്റിനം ശേഖരങ്ങൾ എന്നിവയുടെ എക്സ്ക്ലൂസീവ് ശ്രേണി പ്രദർശിപ്പിച്ചിരിക്കുന്ന ഷോറൂം സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. കാലാതീതമായ രൂപകൽപ്പനയും, ആധുനിക വൈദഗ്ധ്യവും സംയോജിപ്പിച്ച്, കോഴിക്കോടിന്റെയും പരിസര പ്രദേശങ്ങളിലെയും ജ്വല്ലറി പ്രേമികൾക്ക് പുതുമ നിറഞ്ഞ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം ഷോറൂം സമ്മാനിക്കും. പാരമ്പര്യവും ആകർഷണീയതയും ചേർന്ന് ആഭരണ രൂപകൽപ്പനയിലെ കരകൗശലം പ്രതിഫലിപ്പിക്കുന്നതാണ് ഷോറൂമിലെ ഓരോ ആഭരണ ശ്രേണികളും.
വിൻസ്മെര ജുവൽസിനെ ഹൃദയം കൊണ്ട് സ്വീകരിച്ച കോഴിക്കോടിനോട് സന്തോഷപൂർവ്വം നന്ദി അറിയിക്കുന്നതായി വിൻസ്മെര ഗ്രൂപ്പ് ചെയർമാൻ ദിനേശ് കാംബ്രത്ത് പറഞ്ഞു.
ആഭരണ രൂപകൽപ്പനയിലും, വൈവിധ്യമാർന്ന ജ്വല്ലറി ശേഖരങ്ങളിലൂടെയും തിളങ്ങുന്ന വിൻസ്മെര ജുവൽസിന്റെ പുതിയൊരു അധ്യായത്തിനും തുടക്കമായിരിക്കുകയാണ്. ആഭരണ നിർമ്മാണത്തിലും കയറ്റുമതിയിലും പതിറ്റാണ്ടുകളുടെ വൈദഗ്ധ്യമുള്ള വിൻസ്മെര ഗ്രൂപ്പ്, ഇന്ത്യയിലും യുഎഇയിലുടനീളവുമായി ആയിരത്തിലധികം വിദഗ്ധ പ്രൊഫഷണലുകളുടെ വളരുന്ന ടീമിനൊപ്പം ആഭരണ വ്യവസായ രംഗത്ത് വിപുലമായ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ വിൻസ്മെര ജുവൽസിന്റെ പുതിയ ഷോറൂമുകൾ ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കും.
യുഎഇയിലെ (കരാമ സെന്റർ, ഷാർജ, അബുദാബി, ബർ ദുബായ് എന്നിവിടങ്ങളിലെ ഷോറൂമുകൾ), സിംഗപ്പൂർ, മലേഷ്യ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
വിൻസ്മെര ഗ്രൂപ്പ് വൈസ് ചെയർമാൻ അനിൽ കാംബ്രത്ത്, മാനേജിംഗ് ഡയറക്ടർ മനോജ് കാംബ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാംബ്രത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Superstar Mohanlal inaugurated vinsmera Jewels` mega showroom successful Kozhikode
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·