Published: January 27, 2026 01:28 PM IST Updated: January 27, 2026 02:59 PM IST
1 minute Read
ലഹോർ ∙ ട്വന്റി20 ലോകകപ്പ് തുടങ്ങാൻ ഇനി ഒന്നരയാഴ്ച കൂടിയേ ഉള്ളൂവെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യം പോലും പാക്കിസ്ഥാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ലോകകപ്പിൽനിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ മുഴക്കിയ ബഹിഷ്കരണ ഭീഷണിയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) യഥാർഥത്തിൽ പെട്ടിരിക്കുകയാണ്. ഐസിസി കർശന മുന്നറിയിപ്പ് നൽകിയതോടെ ടീമിനെ പ്രഖ്യാപിച്ചെങ്കിലും പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് പിസിബി ചെയർമാൻ മൊഹ്‍സിൻ നഖ്‌വി അറിയിച്ചത്. പിന്മാറിയാലുള്ള നഷ്ടം താങ്ങാനും വയ്യ, പിന്മാറിയില്ലെങ്കിലുള്ള നാണക്കേട് സഹിക്കുകയും വേണം എന്ന നിലയിലാണ് അവർ.
തിങ്കളാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയും തമ്മിൽ ചർച്ച നടത്തി. അന്തിമതീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് ചർച്ചയ്ക്കു ശേഷം നഖ്‌വി അറിയിച്ചത്. എക്സിൽ പങ്കുവച്ച ട്വീറ്റിലൂടെയായിരുന്നു നഖ്‌വിയുടെ പ്രഖ്യാപനം. എന്നാൽ ഈ ട്വീറ്റിലെ അബദ്ധമാണ് നഖ്‌വിയുടെ ഇപ്പോൾ വീണ്ടും ‘എയറിൽ’ ആക്കിയിരിക്കുന്നത്. ട്വീറ്റിൽ പ്രധാനമന്ത്രിയുടെ പേര് തെറ്റിച്ചതാണ് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിക്ക് നാണക്കേടുണ്ടാക്കിയത്.
നിലവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പേരാണ് നഖ്‌വി ട്വീറ്റിൽ ഉപയോഗിച്ചത്. ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിക്കുന്ന കാര്യം തീരുമാനിക്കാനായതിനാല്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ച ട്വീറ്റിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. ഇതോടെ നഖ്‌വിക്കെതിരെ ട്രോളുകൾ നിറഞ്ഞു. നഖ്‌വി മദ്യപിച്ചിട്ടുണ്ടോ, ചിലപ്പോൾ ടെൻഷൻ കൊണ്ടായിരിക്കും തുടങ്ങിയ രീതിയിലെല്ലാം പരിഹാസ പോസ്റ്റുകൾ നിറഞ്ഞു. 2017ൽ അധികാരം ഒഴിഞ്ഞ നവാസ് ഷെരീഫിനെ നിലവിലെ പ്രധാനമന്ത്രിയായി തെറ്റിച്ചെഴുതിയ നഖ്‌വിയെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവരും പരിഹസിച്ചു.
Looking astatine Mohsin Naqvi's latest tweet, helium mightiness beryllium drunk 🍻😂
Nawaz Sharif ✅
Shehbaz Sharif ❌
They don't adjacent cognize the sanction of their PM 😆 pic.twitter.com/bJcphenHTO
English Summary:







English (US) ·