വെസ്റ്റിന്‍ഡീസിന്റെ വമ്പന്‍ വിജയം ഇന്ത്യയെ ബാധിക്കുമോ? ദക്ഷിണാഫ്രിക്ക കനിഞ്ഞാൽ എളുപ്പമാകും

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 24, 2026 01:44 PM IST

1 minute Read

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾ. (PTI Photo/R Senthilkumar)
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾ. (PTI Photo/R Senthilkumar)

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരെ വെസ്റ്റിൻഡീസ് നേടിയ 107 റൺസ് വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ ബാധിക്കുമോ? ബാധിക്കും എന്നതാണ് ഉത്തരം. സൂപ്പർ എട്ട്റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും അതിന്റെ നെറ്റ് റൺറേറ്റ് പോലും നിർണായകമാണ് എന്നതാണു സത്യം. ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ ഇന്ത്യയ്ക്ക് സമ്മർദങ്ങളേതുമില്ലാതെ സെമി ഫൈനൽ കളിക്കാം.

ബുധനാഴ്ച ചെന്നൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ എട്ട് മത്സരം. ഇതേ ദിവസം അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്ക–വെസ്റ്റിൻഡീസ് പോരാട്ടവും നടക്കുന്നുണ്ട്. ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ ഈ മത്സരത്തെയും ആശ്രയിച്ചിരിക്കും. ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ തോൽപിച്ചാൽ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി എളുപ്പമാകും.

ഇന്ത്യ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാൽ

ഇന്ത്യ ഇനിയുള്ള സിംബാബ്‍വെ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ കളികൾ ജയിച്ചാൽ, ആതിഥേയര്‍ക്ക് മൂന്നു കളികളില്‍നിന്നു നാലുപോയിന്റാകും. ഇന്ത്യയെ തോൽപിച്ച ദക്ഷിണാഫ്രിക്ക ശേഷിക്കുന്ന രണ്ടു കളികളും ജയിച്ചാൽ, ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും സെമി ഉറപ്പിക്കാം. എന്നാൽ വിൻഡീസിനോട് ദക്ഷിണാഫ്രിക്ക തോറ്റാൽ, വെസ്റ്റിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും നാലു പോയിന്റാകും. അപ്പോൾ നെറ്റ് റൺറേറ്റ് അനുസരിച്ചാകും ആദ്യ രണ്ടു സ്ഥാനക്കാരെ തീരുമാനിക്കുക. ദക്ഷിണാഫ്രിക്ക ഇനിയുള്ള രണ്ടു കളികളും തോറ്റാൽ ഇന്ത്യയും വെസ്റ്റിൻഡീസും ക്വാളിഫൈ ചെയ്യും.

ഇന്ത്യ രണ്ടു കളികളിൽ ഒന്ന് ജയിച്ചാൽ

സെമി സാധ്യതകൾ നിലനിര്‍ത്താൻ ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപിക്കണം. ദക്ഷിണാഫ്രിക്ക രണ്ടുകളികളും ജയിക്കുകയും, ഇന്ത്യ സിംബാബ്‍വെയെ കീഴടക്കിയ ശേഷം, വിൻഡീസിനോടു തോൽക്കുകയും ചെയ്താൽ, ഇന്ത്യ, സിംബാബ്‍വെ, വിൻഡീസ് ടീമുകള്‍ക്കു രണ്ടുപോയിന്റാകും. അപ്പോഴും നെറ്റ്റൺറേറ്റാണ് കാര്യങ്ങൾ തീരുമാനിക്കുക. ദക്ഷിണാഫ്രിക്ക രണ്ടു കളികൾ തോറ്റാലും ഇന്ത്യ പുറത്താകും.

English Summary:

India's T20 World Cup semi-final chances are importantly impacted by West Indies' triumph implicit Zimbabwe

Read Entire Article