Published: September 06, 2026 10:04 AM IST
1 minute Read
കരിയറിലെ അവിസ്മരണീയ മുഹൂർത്തമാണ് 1974ലെ ടെഹ്‌റാൻ ഏഷ്യൻ ഗെയിംസ്. ആ സീസണിൽ ഞാൻ മികച്ച ഫോമിലായിരുന്നു. ഏഷ്യൻ ഗെയിംസിനു തൊട്ടുമുൻപ് ടെഹ്‌റാനിലെ അതേ സ്റ്റേഡിയത്തിൽ നടന്ന ഇൻവിറ്റേഷൻ മീറ്റിൽ പങ്കെടുത്തിരുന്നു. അങ്ങനെ, ജംപിങ് പിറ്റും റൺവേയും നേരത്തേ പരിചയപ്പെടാൻ കഴിഞ്ഞതു നേട്ടമായി. പക്ഷേ, ഏഷ്യൻ ഗെയിംസ് ഫൈനലിന് ഇറങ്ങിയപ്പോൾ വലതുകാലിലെ പെരുവിരലിന് അസഹ്യമായ വേദന. ടേക്ക് ഓഫ് ബോർഡിൽ കാൽതൊടാൻ പറ്റാത്തത്ര വേദന. ആദ്യ ചാട്ടം ഒരു വിധത്തിൽ പൂർത്തിയാക്കി- 7.27 മീറ്റർ. തൊട്ടുപിന്നാലെ ഒഫിഷ്യൽസിനോടു പറഞ്ഞ് വിരലിൽ വേദനസംഹാരി കുത്തിവച്ചു. കാലാകെ മരവിച്ചുപോയി. അടുത്ത ചാട്ടത്തിൽ 7.80 മീറ്റർ. മൂന്നാമത്തെ ശ്രമം ഫൗളായി. നാലാം ശ്രമത്തിൽ സർവതും മറന്ന് ഞാൻ പറന്നുയർന്നു. ലാൻഡ് ചെയ്തത് 8.07 മീറ്റർ അകലെ. ഏഷ്യൻ റെക്കോർഡോടെ സ്വർണത്തിൽ. ഏഷ്യൻ ഗെയിംസിൽ, വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ആ ചാട്ടം സമ്മാനിച്ചത്.
റെക്കോർഡ് സ്വർണത്തിൻ്റെ ആവേശത്തിൽ പെരുവിരലിന്റെ വേദന ഞാൻ മറന്നെങ്കിലും രാത്രിയായപ്പോൾ സ്ഥിതി മാറി. വിരൽ നീരുവന്നു വീർത്തു. കിടക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. എന്റെ സ്വപ്‌നനേട്ടത്തിൽ രാജ്യം സന്തോഷിക്കുമ്പോൾ, വേദനകൊണ്ടു പിടയുകയായിരുന്നു ഞാൻ. കാലമെത്ര പോയാലും, ടെഹ്‌റാൻ സമ്മാനിച്ച മെഡൽ സന്തോഷത്തോടൊപ്പം അന്നത്തെ ആ ദുരിതരാത്രി എന്നും മനസ്സിലുണ്ടാകും.
English Summary:






English (US) ·