വേർപിരിഞ്ഞാൽ ജോർജീനയ്ക്ക് പ്രതിമാസം ഒരു കോടി, ആഡംബര വില്ല; ക്രിസ്റ്റ്യാനോയുമായുള്ള വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകൾ ഇങ്ങനെ

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 14, 2026 11:48 AM IST Updated: August 14, 2026 11:54 AM IST

1 minute Read

ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)
ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)

ലിസ്ബൺ ∙ 10 വർഷമായി ഒന്നിച്ചു ജീവിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും സുഹൃത്ത് ജോർജീന റോഡ്രിഗസും ഈ മാസം 11നാണ് വിവാഹിതരായത്. പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിനു സമീപമുള്ള കാഷ്‌കിസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നാൽപത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനോയുടെ 5 മക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനു സാക്ഷികളായത്.

What you should work next

വിവാഹമോതിരം ധരിച്ച കൈകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ഇരുവരും വിവാഹ വാർത്ത പുറംലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹ ഉടമ്പടിയിലെ കരാർ വ്യവസ്ഥകൾ സംബന്ധിച്ച ചില കാര്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റ് പ്രകാരം ‘സ്വത്ത് വിഭജന’ (separation of property) കരാർ അടിസ്ഥാനമാക്കിയാണ് ഇരുവരും വിവാഹിതരായത്.

മെക്സിക്കൻ മാധ്യമമായ ‘എൻ പരേഹ’ റിപ്പോർട്ട് അനുസരിച്ച്, സ്വത്തുക്കളുടെ അവകാശം സംബന്ധിച്ച് വിവാഹ ഉടമ്പടിയിൽ കൃത്യമായ വ്യവസ്ഥകളുണ്ട്. റൊണാൾഡോയ്ക്കും ജോർജീനയ്ക്കും അവരുടെ വ്യക്തിഗത സമ്പാദ്യത്തിന്മേൽ പൂർണ നിയന്ത്രണം ഉറപ്പാക്കുന്ന രീതിയിലാണ് കരാർ. പോർച്ചുഗീസ് നിയമപ്രകാരം, ഇത്തരമൊരു കരാർ ഉള്ളതിനാൽ വിവാഹത്തിന് മുൻപോ ശേഷമോ ഇരുവർക്കും ലഭിക്കുന്ന വരുമാനം, ആസ്തികൾ, നിക്ഷേപങ്ങൾ എന്നിവയിൽ അവർക്ക് തനിച്ചായിരിക്കും പൂർണ അവകാശം. ഭാവിയിൽ ഇവർ വേർപിരിയാൻ തീരുമാനിച്ചാൽ പോലും, സ്വത്തുക്കൾ പകുത്തുനൽകേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകുന്നു.

റൊണാൾഡോയുടെ കരാറുകൾ, പരസ്യങ്ങൾ, സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നാസറിലെ ശമ്പളം, പെസ്താന സിആർ7 ഹോട്ടൽ ശൃംഖല ഉൾപ്പെടെയുള്ള ബിസിനസ്സ് സംരംഭങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനമെല്ലാം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായി തുടരും. അതേസമയം, ഇരുവരും വിവാഹമോചനം നേടുകയാണെങ്കിൽ പ്രാബല്യത്തിൽ വരുന്ന ചില പ്രത്യേക നിബന്ധനകളും കരാറിൽ ഉള്ളതായി പോർച്ചുഗീസ് മാഗസിനായ ‘ടിവി ഗിയ’ റിപ്പോർട്ട് ചെയ്തു.

ആദ്യ നിബന്ധന പ്രകാരം, റൊണാൾഡോയിൽ നിന്ന് ജോർജീനയ്ക്ക് പ്രതിമാസം ഏകദേശം 100,000 യൂറോ (ഏകദേശം 1.10 കോടി രൂപ) പെൻഷനായി ലഭിക്കും. മറ്റൊരു നിബന്ധന അനുസരിച്ച്, മഡ്രിഡിലെ ലാ ഫിങ്കയിലുള്ള ആഡംബര മന്ദിരത്തിന്റെ പൂർണ ഉടമസ്ഥാവകാശം ജോർജീനയ്ക്ക് ലഭിക്കും. നിലവിൽ ഈ വസ്തുവിന് 5.6 ദശലക്ഷം ഡോളറിലധികം (ഏകദേശം 53.50 കോടി രൂപ) മൂല്യമുണ്ട്.

ഇവരുടെ അഞ്ച് മക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. സ്പോർട്ടിങ് സിപിയിലുള്ള കാലം മുതൽ റൊണാൾഡോയുടെ അടുത്ത സുഹൃത്തായ മിഗേൽ പെയ്‌ഷാവോ, ജോർജീനയുടെ സഹോദരി ഇവാന റോഡ്രിഗസ് എന്നിവരാണ് ഔദ്യോഗിക സാക്ഷികളായി ഒപ്പുവച്ചത്. പോർച്ചുഗൽ ദേശീയ ടീമിലെ റൊണാൾഡോയുടെ സഹതാരങ്ങളോ അൽ-നാസർ ക്ലബ്ബിലെ കളിക്കാരോ ഉൾപ്പെടെ ഒരൊറ്റ സെലിബ്രിറ്റി പോലും ചടങ്ങിൽ പങ്കെടുത്തില്ല. വിവാഹശേഷം ഇരുവരും തങ്ങളുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുമില്ല.

10 വർഷം മുൻപു സ്പെയിനിലെ മഡ്രിഡിൽ വച്ചാണ് ക്രിസ്റ്റ്യാനോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി; പങ്കാളികളും. അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ ജനിച്ച മുപ്പത്തിരണ്ടുകാരിയായ ജോർജിന മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്.

English Summary:

Cristiano Ronaldo and Georgina Rodriguez: The mates joined connected November 11 successful a backstage ceremonial adjacent Lisbon aft a decennary together. Details of their prenuptial statement person emerged, outlining a "separation of property" contract. This ensures idiosyncratic power implicit assets, with Georgina acceptable to person a €100,000 monthly pension and ownership of a Madrid mansion if they separate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article