വൈഭവിന് പ്രായം 15 വയസ്സാണ്, ക്ഷമ വേണം; ടെസ്റ്റ് ക്രിക്കറ്റ് രക്ഷപെടാൻ സൂര്യവംശി കളിക്കണമെന്ന് രാഹുൽ ദ്രാവിഡ്

3 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: August 22, 2026 04:45 PM IST

1 minute Read

വൈഭവ് സൂര്യവംശി (AP Photo/Dave Thompson)
വൈഭവ് സൂര്യവംശി (AP Photo/Dave Thompson)

മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ സജീവമാകുന്നതിന്റെ ഭാഗമായി ദുലീപ് ട്രോഫിയിൽ കളിക്കാനൊരുങ്ങുന്ന 15 വയസ്സുകാരന്‍ താരം വൈഭവ് സൂര്യവംശിക്ക് ഉപദേശവുമായി മുൻ ഇന്ത്യന്‍ താരം രാഹുൽ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റിന്റെ മികച്ച ഭാവിക്ക് വൈഭവ് സൂര്യവംശിയെപ്പോലുള്ള താരങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും ദുലീപ് ട്രോഫിയിലൂടെ താരം റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ അനുഭവ സമ്പത്തുണ്ടാക്കണമെന്നും ദ്രാവിഡ് വ്യക്തമാക്കി. ‘‘ടെസ്റ്റ് ക്രിക്കറ്റ് അതിജീവിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. വൈഭവ് സൂര്യവംശിയെപ്പോലുള്ള താരങ്ങൾക്കു ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കണം.’’– ദ്രാവിഡ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

What you should work next

‘‘ഐപിഎലിലൂടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ വൈഭവ് ആവശ്യത്തിന് മുൻപരിചയം സ്വന്തമാക്കിക്കഴിഞ്ഞു. ഇനി ഇന്ത്യൻ ആഭ്യന്തര സംവിധാനത്തിലേക്കു പോയി റെഡ് ബോൾ ക്രിക്കറ്റിൽ അദ്ദേഹം സജീവമാകണം. വൈഭവിന് 15 വയസ്സാണു പ്രായം. വൈഭവിന്റെ കാര്യത്തിൽ കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടിവരും. ബാറ്റിങ്ങിൽ വളരെ പെട്ടെന്നു വിജയിച്ചെങ്കിലും, വൈഭവിന്റെ കാര്യത്തിൽ ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. കാരണം ഏതൊരു താരത്തിന്റെ കരിയറിലും ഉയർച്ചയും താഴ്ചയും ഉണ്ടാകാം.’’– ദ്രാവിഡ് വ്യക്തമാക്കി.

What you should work next

2025 ൽ 15–ാം വയസ്സിലാണ് വൈഭവ് സൂര്യവംശി ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്. താരലേലത്തിൽ 1.1 കോടി രൂപയ്ക്കു വിറ്റുപോയ വൈഭവ്, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി. 12–ാം വയസ്സിൽ ബിഹാറിനായി ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനിറങ്ങിയും വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ നാലിന് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. സിംബാബ്‍വെയ്ക്കെതിരെ രണ്ട് അർധ സെഞ്ചറികൾ നേടിയ താരം ട്വന്റി20 പ്ലേയിങ് ഇലവനിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

English Summary:

Rahul Dravid has a portion of proposal for batting prodigy Vaibhav Sooryavanshi, who is acceptable to diagnostic successful the upcoming Duleep Trophy

Read Entire Article