‘വൈഭവ് എക്സ് ഫാക്ടർ’: ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ നായകൻ

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: July 02, 2026 07:44 PM IST

1 minute Read

വൈഭവ് സൂര്യവംശി. (Facebook/IndianCricketTeam/)
വൈഭവ് സൂര്യവംശി. (Facebook/IndianCricketTeam/)

ചെസ്‌‌റ്റർ ലെ സ്ട്രീറ്റ് ∙ അയർലൻഡിനെതിരെയുള്ള ട്വന്റി20 പരമ്പരയിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കാത്തതിനെതിരെ മുൻ ഇന്ത്യൻ നായകൻ രവി ശാസ്ത്രി. വൈഭവിന്റെ നിർഭയത്വവും യുവത്വത്തിന്റെ ആവേശവും ഇന്ത്യക്ക് ഓപ്പണിങ്ങിൽ വലിയ മുൻതൂക്കം നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു.

What you should work next

‘അയർലൻഡിൽ വൈഭവ് കളിക്കേണ്ടതായിരുന്നു. അവിടെ വേഗം കുറഞ്ഞതും സ്പോഞ്ചി ആയതുമായ പിച്ചാണ്. ഗ്രൗണ്ട് ചെറുതായതുകൊണ്ട് പന്തുകൾ റൂഫിലേക്ക് അടിച്ച് പറത്താൻ വൈഭവിന് സാധിച്ചേനെ. ഐപിഎലിൽ വൈഭവ് എല്ലാവരെയും തകർത്തെറിഞ്ഞിട്ടുണ്ട്. ഏതു പേസ് ബൗളറെയാണ് വൈഭവ് വെറുതെ വിട്ടത്? വൈഭവ് ഇംഗ്ലണ്ടിൽ കളിക്കുമോ എന്ന് അറിയില്ല. കളിപ്പിക്കുമോ എന്നും ഉറപ്പില്ല. വൈഭവിന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലി വലിയ സ്കോറുകൾ കെട്ടിപ്പടുക്കാനും മധ്യനിരയ്ക്ക് അത് മുതലാക്കുവാനും സഹായിക്കും. കളിക്കാൻ ഒരുക്കാനാണോ വൈഭവിനെ നിങ്ങൾ ബെഞ്ചിൽ ഇരുത്തുന്നത്? എത്രയും വേഗം അവനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം.’ – ശാസ്ത്രി പറഞ്ഞു.

What you should work next

‘യാതൊരു സമ്മർദങ്ങളുമില്ലാതെ കളിക്കുന്ന വൈഭവ് ഒരു എക്സ് ഫാക്ടറാണ്. 15 വയസേ പ്രായമുള്ളു. യുവത്വത്തിന്റെ ആവേശവും ഊർജസ്വലതയുമുണ്ട്. യാതൊരു ഭയവുമില്ല. തുടക്കത്തിൽ 2-3 ഓവർ നന്നായി കളിച്ചാൽ, വൈഭവ് നൽകുന്ന തുടക്കം മധ്യനിരയ്ക്ക് മുതലെടുക്കാൻ സാധിക്കും. അതുകൊണ്ട് വൈഭവിന് ടീമിൽ സ്ഥാനം നൽകണം. എത്ര വേഗത്തിലാണോ അത്രയും നല്ലത്’ – ശാസ്ത്രി കൂട്ടിച്ചേർത്തു.

English Summary:

Former India caput manager Ravi Shastri has questioned Team India's determination to support teenage sensation Vaibhav Sooryavanshi retired of the playing XI contempt including him successful the squads for the Ireland and England T20 series.

Read Entire Article