വൈഭവ് വൻ ‘കോസ്‌റ്റ്‌ലി’! പരസ്യ പ്രതിഫലം കുത്തനെ ഉയർത്തി താരം; ‘കോടി’കൾ കൊടുക്കാൻ മത്സരിച്ച് ബ്രാൻഡുകൾ

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: June 02, 2026 06:14 PM IST Updated: June 02, 2026 09:53 PM IST

1 minute Read

വൈഭവ് സൂര്യവംശി (instagram/vaibhav_sooryavanshi09/)
വൈഭവ് സൂര്യവംശി (instagram/vaibhav_sooryavanshi09/)

മുംബൈ ∙ ഐപിഎൽ സീസൺ അവസാനിച്ചെങ്കിലും വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഇനിയൊരു ഐപിഎല്‍ ലേലത്തില്‍ വൈഭവ് പങ്കെടുത്താല്‍ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകരുമോ? അങ്ങനെയാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇപ്പോള്‍ 1.10 കോടിയുടെ വാര്‍ഷിക കരാറിലാണ് വൈഭവ് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുന്നത്. പ്രതിഫലത്തിൽ മാറ്റം വരാൻ വൈഭവ് ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം, തന്റെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് ഫീസ് (പരസ്യ കരാർത്തുക)  ഇതിനകം തന്നെ പതിനഞ്ചുകാരനായ വൈഭവ് ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് വിവരം.

ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളുമായി ബന്ധപ്പെട്ട വൈഭവിന്റെ കാര്യങ്ങൾ താരത്തിന്റെ മാതാപിതാക്കളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും, ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസും താരത്തെ സഹായിക്കുന്നതായി പറയപ്പെടുന്നു. കോംപ്ലാൻ, റെഡ് ബുൾ തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ വൈഭവ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐപിഎലിലെ മിന്നും പ്രകടനത്തിനു പിന്നാലെ വൈഭവുമായി കരാറിലെത്താൻ ബ്രാൻഡുകളുടെ മത്സരമാണ്. ഇതോടെയാണ് കരാർത്തുക ഇരട്ടിയാക്കാൻ താരം തീരുമാനിച്ചതെന്നാണ് വിവരം.

ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ്, പരസ്യക്കരാറിന് ഒരു കോടി രൂപയാണ് വൈഭവ് ഈടാക്കിയിരുന്നത്. എന്നാൽ ഐപിഎലിനു ശേഷമുള്ള പരസ്യക്കരാറുകൾക്ക് 1.5 മുതൽ 2 കോടി രൂപ വരെയാണ് ഈടക്കുന്നതെന്നാണ് വിവരം. കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായി ഒരു കോടി രൂപയ്ക്കാണ് വൈഭവ് കരാർ ഒപ്പിട്ടിരുന്നത്. ഐപിഎലിൽ ഓറഞ്ച് ക്യാപ് ഉൾപ്പെടെ നേടി താരമൂല്യം ഉയർന്നതോടെയാണ് കരാർത്തുക ഇരട്ടിയാക്കാൻ വൈഭവ് തീരുമാനിച്ചത്. ഓറഞ്ച് ക്യാപ് അടക്കം അഞ്ച് അവാർഡുകളാണ് വൈഭവ് ഐപിഎൽ സീസണിൽ നേടിയത്.

മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 15 ലക്ഷമാണ് ലഭിച്ചത്. ഓറഞ്ച് ക്യാപ്പ്, സൂപ്പര്‍ സ്ട്രൈക്കർ, സൂപ്പര്‍ സിക്സ്, എമേര്‍ജിങ് പ്ലെയര്‍ എന്നിവയ്ക്ക് 10 ലക്ഷം വീതവുമാണ് ലഭിച്ചത്. അങ്ങനെ 55 ലക്ഷം രൂപ ലഭിച്ചു. 7.50 ലക്ഷം രൂപ വീതം മാച്ച് ഫീ ലഭിക്കും. 16 മത്സരങ്ങളാണ് രാജസ്ഥാനായി വൈഭവ് ഈ സീസണില്‍ കളിച്ചത്. ഇങ്ങനെ 1.20 കോടി ലഭിച്ചു.
 

English Summary:

Vaibhav Suryavanshi is making waves beyond the IPL play with his marque endorsements doubling. This young cricketing prodigy, already earning a important yearly declaration with Rajasthan Royals, is seeing his popularity construe into higher advertizing fees, with brands similar Complan and Red Bull seeking his endorsement.

Read Entire Article