Published: May 30, 2026 06:32 PM IST
1 minute Read
മുംബൈ∙ ഏഷ്യൻ ഗെയിംസിനുള്ള 30 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. നിലവിലെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ എന്നിവരെ ഒഴിവാക്കിയാണ് 30 താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാൻ റോയൽസിൽ തകർത്തുകളിച്ച 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി ടീമിലുണ്ട്. വൈഭവ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറാനാണു സാധ്യത. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നു വരെയാണ് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടക്കേണ്ടത്. ഈ സമയത്ത് തന്നെ ഇന്ത്യയ്ക്ക് വെസ്റ്റിൻഡീസിനെതിരെയും പരമ്പരയുണ്ട്. അതിനാൽ ഒരേ സമയം രണ്ടു ടീമുകളെ ഒരുക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബിസിസിഐയ്ക്കുള്ളത്.
വിൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളും ഇന്ത്യയ്ക്കു കളിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഗില്ലിനെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കിയത്. ഏഷ്യൻ ഗെയിംസിൽ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരിൽ ഒരാൾ ഇന്ത്യയെ നയിക്കാനാണു സാധ്യത. പേസര്‍മാരുടെ പട്ടികയിൽ ജസ്പ്രീത് ബുമ്രയുമുണ്ടെങ്കിലും ഏകദിന പരമ്പരയുള്ളതിനാൽ അന്തിമ ടീമിൽനിന്ന് ബുമ്ര ഒഴിവാകും. 30 താരങ്ങളുടെ പട്ടിക ബിസിസിഐ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു കൈമാറി.
ഏഷ്യൻ ഗെയിംസിനുള്ള 30 അംഗ സാധ്യതാ ടീം– യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വർമ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി, അനുകൂൽ റോയി, ആയുഷ് ബദോനി, ഹർഷ് ദുബെ, ധ്രുവ് ജുറേൽ, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്‌വാദ്, രവി ബിഷ്ണോയി, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹർഷിത് റാണ, യഷ് ഠാക്കൂര്‍, വാഷിങ്ടൻ സുന്ദര്‍.
English Summary:







English (US) ·