Published: July 30, 2026 03:46 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയെ നായക സ്ഥാനത്തേക്കും പരീക്ഷിക്കാന്‍ നീക്കം. വൈഭവിനെ നേതൃനിരയിലെത്തിക്കുന്നതിന്റെ ഭാഗമായി ദുലീപ് ട്രോഫി ടൂർണമെന്റിൽ താരം വൈസ് ക്യാപ്റ്റനായി കളിക്കും. ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ഈസ്റ്റ് സോൺ ടീമിന്റെ ക്യാപ്റ്റൻ. വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ, ഷഹബാസ് അഹമ്മദ് എന്നിവരും ഈസ്റ്റ് സോൺ ടീമിലുണ്ട്.
What you should work next
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ ഓപ്പണറായിറങ്ങിയ വൈഭവ് രണ്ട് അർധ സെഞ്ചറികളുമായി തകർപ്പൻ പ്രകടനം നടത്തി. പരമ്പരയിലെ മൂന്നു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. സുദീപ് കുമാർ ഗരാമി, വിരാട് സിങ്, സുരാജ് സിന്ധു ജയ്സ്വാൾ, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, ശിഖർ മോഹൻ എന്നിവരാണ് ഈസ്റ്റ് സോൺ ടീമിലെ മറ്റു പ്രധാന ബാറ്റർമാർ.
സിംബാബ്‍വെയ്ക്കെതിരായ ബാറ്റിങ് പ്രകടനത്തോടെ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിലും വൈഭവ് നേട്ടമുണ്ടാക്കിയിരുന്നു. ട്വന്റി20 റാങ്കിങ്ങിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വൈഭവ് 48-ാം സ്ഥാനത്തെത്തി. സിംബാബ്‌വെ പര്യടനത്തിലെ മൂന്നു ട്വന്റി20 മത്സരങ്ങളിൽനിന്നു രണ്ട് അർധസെഞ്ചറികൾ ഉൾപ്പെടെ 50.33 ശരാശരിയിൽ 151 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. പ്ലെയർ ഓഫ് ദ് സീരിസ് പ്രകടനത്തോടെയാണ് പതിനഞ്ചുകാരൻ 230 സ്ഥാനങ്ങൾ ഒറ്റയടിക്ക് കയറി ട്വന്റി20 ബാറ്റർമാരുടെ പട്ടികയിൽ 48-ാം സ്ഥാനത്തെത്തിയത്. 910 റേറ്റിങ് പോയിന്റോടെ ഇഷാൻ കിഷനാണ് പട്ടികയിൽ ഒന്നാമത്.
What you should work next
ഈസ്റ്റ് സോണ്‍ സ്ക്വാഡ്– ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്സ്വാൾ, മുഹമ്മദ് ഷമി, മുകേഷ് കുമാർ, കുമാര്‍ കുശാഗ്ര, ശിഖർ മോഹൻ, അനുകൂൽ റോയ്, വിരാട് സിങ്, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, അഭിജിത് സർക്കാർ.
English Summary:
Vaibhav Suryavanshi is being considered for a captaincy relation successful Indian cricket, with his contiguous measurement being appointed arsenic vice-captain for the Duleep Trophy. This determination follows his awesome batting performances, particularly successful the caller bid against Zimbabwe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·