Published: September 05, 2026 07:37 PM IST
1 minute Read
വിന്ധോക്ക്∙ ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി ദക്ഷിണാഫ്രിക്കയുടെ ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്. നമീബിയയ്ക്കെതിരായ പോരാട്ടത്തിലാണ് 20 വയസ്സും 161 ദിവസവും പ്രായമുള്ള താരം സെഞ്ചറിയിലെത്തിയത്. 52 പന്തുകളില്‍ 100 പിന്നിട്ട താരം തൊട്ടടുത്ത പന്തിൽ തന്നെ പുറത്താകുകയും ചെയ്തു. നമീബിയയ്ക്കെതിരെ എട്ട് സിക്സുകളും അഞ്ച് ഫോറുകളുമാണ് പ്രിട്ടോറിയസ് ബൗണ്ടറി കടത്തിയത്.
What you should work next
ഐസിസി ഫുൾ മെമ്പർമാരിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് പ്രിട്ടോറിയസ്. അഫ്ഗാനിസ്ഥാന്റെ ഹസ്രത്തുല്ല സസായുടെ റെക്കോർഡാണ് ദക്ഷിണാഫ്രിക്കൻ യുവതാരം മറികടന്നത്. ട്വന്റി20യിലെ ആദ്യ സെഞ്ചറി നേടുമ്പോൾ 20 വയസ്സും 337 ദിവസവുമായിരുന്നു സസായുടെ പ്രായം. ഇന്ത്യൻ താരങ്ങളിൽ യശസ്വി ജയ്സ്വാളാണ് ട്വന്റി20 രാജ്യാന്തര സെഞ്ചറി നേടിയ പ്രായം കുറഞ്ഞ താരം. 2023 ൽ നേപ്പാളിനെതിരെ സെഞ്ചറിയടിക്കുമ്പോള്‍ 21 വയസ്സും 279 ദിവസവുമായിരുന്നു ജയ്സ്വാളിന് പ്രായം.
What you should work next
പ്രിട്ടോറിയസ് റെക്കോർഡ് സ്വന്തമാക്കിയെങ്കിലും ഒരു ഇന്ത്യൻ താരം ഈ റെക്കോർഡ് തകർക്കാൻ ഇടയുണ്ട്. ഇന്ത്യയുടെ 15 വയസ്സുള്ള കൗമാരക്കാരൻ വൈഭവ് സൂര്യവംശി. ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥിരാംഗമാകാൻ ഒരുങ്ങുന്ന വൈഭവ് മികച്ച ഫോമിലാണു ബാറ്റു വീശുന്നത്. സിംബാബ്‍വെയ്ക്കെതിരെ നേടിയ 81 റൺസാണ് വൈഭവിന്റെ ഇതുവരെയുള്ള ടോപ് സ്കോറർ. ഏഷ്യൻ ഗെയിംസിൽ ഉൾപ്പടെ കളിക്കാനുള്ളതിനാൽ വൈഭവ് ഈ വർഷം തന്നെ ട്വന്റി20 സെഞ്ചറി സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബാറ്റിങ്ങിൽ വൈഭവിന്റെ സമാനമായ ശൈലിയാണ് ലുവാന്‍ ഡ്രെ പ്രിട്ടോറിയസിന്റേത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളാണ് ഇരുവരുമെന്ന പ്രത്യേകതയുമുണ്ട്. ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ റോയൽസിലെത്തിയ താരം രണ്ടു മത്സരങ്ങളാണു കളിച്ചത്. നിതീഷ് റാണയ്ക്കു പരുക്കേറ്റതോടെ 30 ലക്ഷം രൂപയ്ക്കാണ് പ്രിട്ടോറിയസ് ഇന്ത്യയിൽ കളിക്കാനെത്തിയത്. ട്വന്റി20യിൽ 17 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള പ്രിട്ടോറിയസ് ഒരു സെഞ്ചറിയും രണ്ട് അര്‍ധ സെഞ്ചറികളും ഉൾപ്പടെ 427 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.
English Summary:






English (US) ·