വൈഭവ് സൂര്യവംശിക്ക് ശരിക്കും 15 വയസ്സ് തന്നെയാണോ? ഇന്ത്യയ്ക്കു പുറത്ത് ഇപ്പോഴും സംശയമുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ താരം

1 month ago 3

ഓൺലൈൻ ഡെസ്ക്

Published: August 10, 2026 01:07 PM IST

1 minute Read

 X@BCCI
അർധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയുടെ ആഹ്ലാദം. Photo: X@BCCI

മുംബൈ∙ ഇന്ത്യൻ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ പ്രായത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കു പുറത്ത് ഇപ്പോഴും സംശയങ്ങളുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ്‍ ലീ. വൈഭവിന് എത്ര വയസ്സായാലും ഏറ്റവും മികച്ച ക്രിക്കറ്റാണ് അദ്ദേഹം കളിക്കുന്നതെന്നും അക്കാര്യത്തിലാണ് ചർച്ചകൾ നടക്കേണ്ടതെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. ‘‘വൈഭവ് അദ്ഭുതം തന്നെയാണ്. ഇന്ത്യയ്ക്കു പുറത്തുള്ളവർ ചോദിക്കുന്നത് അദ്ദേഹത്തിന് ശരിക്കും 15 വയസ്സു തന്നെയാണോ എന്നാണ്. അതാണ് ഇന്ന് പ്രധാന ചർച്ച. വൈഭവിന് എത്ര വയസ്സാണെന്നത് എനിക്കു പ്രധാനമല്ല.’’– ബ്രെറ്റ്ലീ ഒരു യുട്യൂബ് ചാനലിലെ ചർച്ചയിൽ പ്രതികരിച്ചു.

What you should work next

‘‘വൈഭവിന് 15 വയസ്സാണെങ്കിൽ അതു നല്ലതാണ്. ഇനി 17, 18 വയസ്സാണെങ്കിലും ഒരു കുഴപ്പവുമില്ല. ആ കുട്ടിക്ക് നന്നായി ക്രിക്കറ്റ് കളിക്കാൻ സാധിക്കുന്നുണ്ട്. ഇന്ത്യയുടെ വലിയ കണ്ടെത്തലാണ് വൈഭവ്. അദ്ദേഹം ഗംഭീരമായ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. കുറച്ചുകാലം കൊണ്ടു തന്നെ ഐപിഎലിൽ തകർത്തടിക്കാൻ വൈഭവിന് സാധിച്ചിട്ടുണ്ട്. സൺറൈസേഴ്സിനെതിരെ 97 റണ്‍സടിച്ചപ്പോൾ ഓസ്ട്രേലിയൻ ബോളർമാർക്കെതിരെയാണ് വൈഭവ് ആധിപത്യം സ്ഥാപിച്ചത്. ശരിയായ ക്രിക്കറ്റിങ് ഷോട്ടുകളും കരുത്തുമാണ് വൈഭവ് ഉപയോഗിക്കുന്നത്. അവന്റെ ഫോമോ ബാറ്റിംഗോ അല്ല, മറിച്ച് അവന്റെ മാനസികാവസ്ഥയാണ് ഇവിടെ പ്രധാനം. വൈഭവ് ഇപ്പോഴും കുട്ടിയാണ്. അങ്ങനെ തന്നെ തുടരാൻ അനുവദിക്കുക. കൂടുതൽ സമ്മർദം ചെലുത്തരുത്.’’– ബ്രെറ്റ് ലീ വ്യക്തമാക്കി.

What you should work next

15 വയസ്സുകാരനായ വൈഭവ് സൂര്യവംശി, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്. ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് വൈഭവ് തകർത്തിരുന്നു. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വൈഭവിന്റെ അരങ്ങേറ്റം. 1989 നവംബറിൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്.

സിംബാബ്‍വെയ്ക്കെതിരെ രണ്ട് അർധ സെഞ്ചറികളുമായി (81,50) താരം തിളങ്ങി. 13–ാം വയസ്സില്‍ രാജസ്ഥാൻ റോയൽസിൽ ചേർന്ന വൈഭവ്, ഐപിഎല്‍ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമായി. ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം, ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളും വൈഭവ് സ്വന്തമാക്കിയിരുന്നു. ഐപിഎലിലെ അതിവേഗ സെഞ്ചറിയും വൈഭവിന്റെ പേരിലാണ്.

English Summary:

Vaibhav Suryavanshi is an emerging Indian cricket sensation whose property is simply a taxable of treatment adjacent extracurricular India, according to Australian cricket fable Brett Lee. Lee emphasizes that careless of Suryavanshi's nonstop age, his exceptional cricketing skills and temperament are what merit attraction and praise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article