Published: May 01, 2026 07:02 PM IST Updated: May 01, 2026 11:51 PM IST
1 minute Read
മുംബൈ ∙ പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി തന്നെ ആക്രമണാത്മകവുമായ ബാറ്റിങ് ശൈലിയിലൂടെ ആരാധകരെ എപ്പോഴും ആകർഷിക്കുന്നുണ്ട്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച വൈഭവ്, റൺവേട്ടക്കാരുടെ പട്ടികയിലും മുൻപന്തിയിലാണ്. വൈഭവിന്റെ ബാറ്റിങ് ‘പ്രഹരത്തിന്’ ഇരയായവരിൽ ലോകോത്തര ബോളർമാരായ ജസ്പ്രീത് ബുമ്രയും ജോഷ് ഹെയ്‌സൽവുഡ് വരെയുമുണ്ട്. എന്നാൽ വൈഭവിനെ തടയാൻ എന്തെങ്കിലും മാർഗമുണ്ടോ? എന്താണ് വൈഭവിന്റെ ബലഹീനത? വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസമായ ഇയാൻ ബിഷപ്പിനു മുന്നിലും ഈ ചോദ്യമെത്തി. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:
ചില ബോളർമാർ ബാക്ക്-ഓഫ്-എ-ലെങ്ത് പന്തുകളിലൂടെ അവനെ കബളിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ആ പദ്ധതി പലപ്പോഴും തിരിച്ചടിക്കുകയാണ് ചെയ്തതെന്ന് ബിഷപ്പ് സമ്മതിച്ചു. ‘‘സാങ്കേതികമായി പറഞ്ഞാൽ, അവന്റെ ബാറ്റ് സ്വിങ് ഒരു ബേസ്ബോൾ സ്വിങ് പോലെ സവിശേഷമാണ്. അവന്റെ ബലഹീനത കൃത്യമായി എന്താണെന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ബാക്ക്-ഓഫ്-എ-ലെങ്ത് പന്തുകൾ അവനെതിരെ ഫലിച്ചിട്ടുണ്ട്, എന്നാൽ തുടക്കത്തിൽ തന്നെ ഒരു ടോപ്പ് എഡ്ജ് ലഭിച്ചില്ലെങ്കിൽ, അതേ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോകും. അവനെതിരെ പ്രയോഗിക്കാൻ സാധിക്കുന്ന ഒരു പ്രത്യേക പദ്ധതി ഇപ്പോൾ പറയാൻ എനിക്കറിയില്ല.’’– ഇയാൻ ബിഷപ് പറഞ്ഞു.
വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചത് സൈബർലോകത്ത് ചർച്ചയായിരുന്നു. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിനു പിന്നിൽ എഐ ചിപ്പാണെന്നും അതു ലബോറട്ടറിയിൽ പരിശോധിക്കണമെന്നുമായിരുന്നു പാക്ക് നിരീക്ഷകൻ തമാശരൂപേണ പറഞ്ഞത്. എന്നാലിപ്പോൾ നൗമാന് വൈഭവ് മറുപടി നൽകുകയും ചെയ്തു. ദൈവമാണ് തന്റെ ബാറ്റിൽ എന്തോ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വൈഭവിന്റെ നിലപാട്. ‘‘ദൈവമാണ് അത് എന്റെ ബാറ്റിൽ വച്ചത്. എന്റെ ബാറ്റിൽ എന്തോ ഉണ്ടെന്ന് സ്വർഗത്തിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് ഉപയോഗിക്കുകയാണ്.’’– രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വിഡിയോയിൽ വൈഭവ് പറഞ്ഞു.
English Summary:







English (US) ·