Published: September 06, 2026 03:34 PM IST
1 minute Read
ചെന്നൈ∙ ദുലീപ് ട്രോഫി ഫൈനൽ പോരാട്ടത്തിനിടെ ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ വൈഭവ് സൂര്യവംശിയെ സ്ലെഡ്ജ് ചെയ്ത് സൗത്ത് സോൺ ടീമിന്റെ ക്യാപ്റ്റൻ തിലക് വർമ. മത്സരത്തിന്റെ ആദ്യ ദിവസം ഈസ്റ്റ് സോണിന്റെ ബാറ്റിങ്ങിനിടെയാണ് ഇന്ത്യൻ ട്വന്റി20 ടീമിലെ താരങ്ങൾ തമ്മിൽ നേർക്കുനേര്‍ വന്നത്. ബാറ്റിങ്ങിനിടെ വൈഭവിനെ തിലക് വർമ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വൈഭവ് ബാറ്റു ചെയ്യുമ്പോൾ ‘വൈസ് ക്യാപ്റ്റൻ എന്താണിത്?’ എന്നു ചോദിക്കുന്ന തിലക് വർമയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
What you should work next
രണ്ടു താരങ്ങളും നേർക്കുനേർ വരുന്നതും, കുറച്ചുനേരം സംസാരിച്ചു നിൽക്കുന്നതും വിഡിയോയിലുണ്ട്. മത്സരത്തിൽ സൗത്ത് സോൺ പേസര്‍ മുഹമ്മദ് സിറാജിനെതിരെ ബൗണ്ടറികൾ പായിച്ചു തുടങ്ങിയ വൈഭവിന് അർധ സെഞ്ചറി നഷ്ടമായിരുന്നു. 37 പന്തുകൾ നേരിട്ട വൈഭവ് 44 റൺസെടുത്താണു പുറത്തായത്. ഒരു സിക്സും അഞ്ച് ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ചാമ മിലിന്ദിന്റെ പന്തിൽ പകരക്കാരൻ താരം ടി.ത്യാഗരാജന്‍ ക്യാച്ചെടുത്താണു വൈഭവിനെ പുറത്താക്കിയത്.
What you should work next
ഓപ്പണർ അഭിമന്യു ഈശ്വരനും, ശിഖർ മോഹനും അർധ സെഞ്ചറികൾ നേടിയതോടെ ഒന്നാം ഇന്നിങ്സിൽ ഈസ്റ്റ് സോൺ സുരക്ഷിതമായ സ്കോറിലേക്കു കുതിക്കുകയാണ്. 120 പന്തുകൾ നേരിട്ട ശിഖർ ധവാൻ 85 റൺസും, 86 പന്തുകൾ നേരിട്ട അഭിമന്യു ഈശ്വരൻ 72 റൺസുമാണു സ്കോർ ചെയ്തത്. മത്സരം 55 ഓവറുകൾ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ് ഈസ്റ്റ് സോണ്‍ ബാറ്റിങ് തുടരുന്നത്.
English Summary:






English (US) ·