‘ശാസ്ത്രി കോച്ചായിരുന്നപ്പോൾ പോലും... ആ ഒരാളാണ് പ്രശ്നം...’: ശിവരാമകൃഷ്ണന്റെ വിരമിക്കലിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ച

1 day ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 21, 2026 05:29 PM IST

1 minute Read

 ലക്ഷ്മൺ ശിവരാമകൃഷ്ണൻ (X/@LaxmanSivarama1)
ലക്ഷ്മൺ ശിവരാമകൃഷ്ണൻ (X/@LaxmanSivarama1)

ചെന്നൈ ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് വിദഗ്ധനുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽനിന്നു വിരമിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു. ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ പെട്ടെന്നുള്ള വിരമിക്കലിനു പിന്നിലെ കാരണമാണ് ചർച്ചാവിഷയം. ‘ഞാൻ ബിസിസിഐയുടെ കമന്ററിയിൽനിന്നു വിരമിക്കുന്നു.’ എന്ന ഒറ്റവരി ട്വീറ്റിലൂടെയാണ് ശിവരാമകൃഷ്ണൻ വെള്ളിയാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു പിന്നാലെ ശിവരാമകൃഷ്ണൻ എക്സിൽ പങ്കുവച്ച ട്വീറ്റുകളാണ് ചർച്ചയ്ക്കു വഴിതെളിച്ചത്.

‘‘കഴിഞ്ഞ 23 വർഷമായി ടോസ്, പ്രസന്റേഷൻ എന്നിവയ്ക്കായി എന്നെ ഉപയോഗിച്ചിട്ടില്ലെങ്കിൽ, ശാസ്ത്രി പരിശീലകനായിരുന്ന സമയത്ത് പോലും പുതുമുഖങ്ങൾ വന്ന് പിച്ച് റിപ്പോർട്ടുകളും ടോസും പ്രസന്റേഷനുകളും ചെയ്യുന്നുണ്ടെങ്കിൽ, അതിന്റെ കാരണം എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?’’ – വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വീറ്റ് ചെയ്തു. ആ പോസ്റ്റിന് ഒരു കമന്റ് ഇങ്ങനെയായിരുന്നു: ‘‘ഒരുപക്ഷേ നിങ്ങളുടെ നിറം കറുപ്പായതുകൊണ്ടാകാം.’’. ഇതിന് മറുപടിയായി ശിവരാമകൃഷ്ണൻ കുറിച്ചു: ‘‘നിങ്ങൾ പറഞ്ഞത് ശരിയാണ്. വർണവിവേചനം.’’

I americium retiring from commentary for BCCI

— Laxman Sivaramakrishnan (@LaxmanSivarama1) March 20, 2026

ഈ പോസ്റ്റുകൾ വൈറലായതോടെ തന്റെ രോഷം ബിസിസിഐ ഭരണസമിതിക്ക് മുഴുവൻ എതിരല്ലെന്ന് ശിവരാമകൃഷ്ണൻ ശനിയാഴ്ച മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് തന്റെ തീരുമാനവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ബിസിസിഐ ഭരണസമിതിയെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഇത് ബിസിസിഐയിലെ ഒരു ജീവനക്കാരനുമായുള്ള വ്യക്തിപരമായ പ്രശ്നമാണ്. ജയ് ഷായ്ക്കും സംഘത്തിനും ഈ വിഷയത്തിൽ പങ്കില്ല. എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഞാൻ ഏറ്റെടുക്കുകയാണ്, അതിന് എനിക്ക് അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു.’’– ശിവരാമകൃഷ്ണൻ കുറിച്ചു.

I americium retiring from commentary for BCCI

— Laxman Sivaramakrishnan (@LaxmanSivarama1) March 20, 2026

ശിവരാമകൃഷ്ണന്റെ പെട്ടെന്നുള്ള തീരുമാനത്തിൽ മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ നിരാശ രേഖപ്പെടുത്തി. ‘‘അയ്യോ! എന്തുകൊണ്ട് ഈ ഐപിഎലിൽ ഇല്ല?’’ . ശിവരാമകൃഷ്ണന്റെ പ്രഖ്യാപനം ഉദ്ധരിച്ചുകൊണ്ട് അശ്വിൻ കുറിച്ചു. 2000–ലാണ് ശിവരാമകൃഷ്ണൻ തന്റെ കമന്ററി ജീവിതം ആരംഭിച്ചത്. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിൽ താരങ്ങളുടെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും 1984ൽ ഇംഗ്ലണ്ടിനെതിരെ 12 വിക്കറ്റുകൾ വീഴ്ത്തിയ മാച്ച് വിന്നിങ് പ്രകടനത്തിലൂടെ പ്രശസ്തനായി. സുനിൽ ഗാവസ്കറുടെ ക്യാപ്റ്റൻസിയിൽ ഓസ്‌ട്രേലിയയിൽ നടന്ന 1985-ലെ ബെൻസൺ ആൻഡ് ഹെഡ്‌ജസ് വേൾഡ് ചാപ്യൻഷിപ്പ് കിരീടം ഇന്ത്യ നേടിയപ്പോൾ ശിവരാമകൃഷ്ണന്റെ പ്രകടനം നിർണായകമായി.

Don’t bring the BCCI Administration into the picture. It’s a 1 connected 1 with an worker of the BCCI. Jay Shah and Co. person thing to bash with this issue. I americium taking power of my beingness and I deliberation I americium entitled to bash it.

— Laxman Sivaramakrishnan (@LaxmanSivarama1) March 21, 2026

പാക്കിസ്ഥാനെതിരായ ഫൈനലിൽ ശിവരാമകൃഷ്ണന്റെ ബോളിങ് മികവിൽ അവർ 176/9 എന്ന സ്കോറിൽ ഒതുങ്ങി. ഇന്ത്യ എട്ടു വിക്കറ്റിനു വിജയിക്കുകയും ചെയ്തു. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാകുകയും ചെയ്തു. അക്കാലത്തെ ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഒരു സ്പിന്നറെ സംബന്ധിച്ചിടത്തോളം അതു വമ്പൻ നേട്ടമാണ്.

English Summary:

Laxman Sivaramakrishnan 's abrupt status from the BCCI commentary sheet has sparked a important online discussion, with the erstwhile Indian cricketer citing imaginable radical favoritism arsenic a reason. His departure has drawn reactions from chap cricketers and raised questions astir fairness wrong the cricket fraternity.

Read Entire Article