Published: August 13, 2026 05:24 PM IST Updated: August 14, 2026 10:22 AM IST
1 minute Read
മുംബൈ ∙ 2008 ഐപിഎലിലെ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എസ്.ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നെന്നും ഹർഭജൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘‘ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഞാൻ അതിനെ ആ രീതിയിലാണ് കാണുന്നത്. അദ്ദേഹത്തെ നിങ്ങൾക്ക് എന്റെ റൂംമേറ്റായി തിരഞ്ഞെടുക്കാം, എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടുമില്ല.’’– പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായി ഹർഭജൻ പറഞ്ഞു.
What you should work next
2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിങ്സ്) തമ്മിലുള്ള ഐപിഎൽ മത്സരത്തിന് പിന്നാലെയാണ് വിവാദമായ ‘സ്ലാപ്ഗേറ്റ്’ സംഭവം. മത്സരത്തിന് ശേഷമുള്ള ഹസ്തദാനത്തിനിടെ ഹർഭജൻ മർദിച്ചതിനെത്തുടർന്ന് ശ്രീശാന്ത് കണ്ണീരൊഴുക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. തുടർന്ന് ഹർഭജനെ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിലക്കുകയും താരത്തിന്റെ മുഴുവൻ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു. 2024 മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഈ സംഭവത്തിന്റെ എച്ച്ഡി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇതു വീണ്ടും ചർച്ചയായിരുന്നു.
VIDEO | PTI Exclusive: Former India cricketer and Rajya Sabha MP Harbhajan Singh (@harbhajan_singh) names S Sreesanth arsenic the cricketer he'd privation arsenic roommate.
He says, "If helium (Sreesanth) and I are successful the aforesaid room, I consciousness that a batch of things volition beryllium solved. Okay, I spot things… pic.twitter.com/ft6eZjbsPf
ഇതിനിടെ, പഴയ കാര്യങ്ങൾ വീണ്ടും ഓർമിപ്പിക്കുന്ന രീതിയിൽ ഹർഭജൻ ഒരു പരസ്യത്തിൽ അഭിനയിച്ചതോടെ കാര്യങ്ങൾ വീണ്ടും വഷളായി. ഇതിനെതിരെ ശ്രീശാന്ത് രംഗത്തെത്തുകയും ചെയ്തു. വിവാദമായ സംഭവം കച്ചവടമാക്കി ഹർഭജൻ വീണ്ടും ലാഭമുണ്ടാക്കിയതായി ശ്രീശാന്ത് ആരോപിച്ചു. വിവാദത്തെ തമാശയാക്കി ഹർഭജൻ അഭിനയിച്ച ഒരു ടെലിവിഷൻ പരസ്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് ശ്രീശാന്ത് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇതിനുശേഷം, മറ്റൊരു അഭിമുഖത്തിനിടെ ഹർഭജനും ശ്രീശാന്തും ബോക്സിങ് ഗിയർ ധരിച്ചു നിൽക്കുന്ന ഒരു പഴയ ചിത്രം ശ്രീശാന്തിനെ കാണിച്ചിരുന്നു. ഇതിനെത്തുടർന്ന് ഹർഭജനെ നേരിട്ട് വെല്ലുവിളിച്ച ശ്രീശാന്ത്, ബോക്സിങ് റിങ്ങിൽ വച്ച് കാര്യങ്ങൾ തീർക്കാൻ താൻ തയാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘‘ഇതേ രംഗം, നിങ്ങൾക്ക് അതിനുള്ള ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? കരാറിൽ ഒപ്പിട്ട് വരാൻ നിങ്ങൾക്ക് സാധിക്കുമോ? ഇതേ ഗ്ലൗസുകൾ ധരിച്ച്... ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിക്കുകയാണ്. നിങ്ങൾ പുഞ്ചിരിക്കുന്നു പോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്.’’ ശ്രീശാന്ത് പറഞ്ഞു. ഇതിനു പിന്നാലെ ഇപ്പോൾ കാര്യങ്ങൾ പരിഹരിക്കാൻ തയാറാണെന്നുള്ള ഹർഭജന്റെ പ്രസ്താവന.
English Summary:
Harbhajan Singh Sreesanth Slapgate: Harbhajan Singh precocious commented connected the 2008 IPL 'Slapgate' contention involving Sreesanth, expressing a privation for them to beryllium roommates to resoluteness their long-standing issues. This connection follows a bid of caller events, including an advertisement by Harbhajan and Sreesanth's situation for a boxing match, which reignited discussions astir the infamous Mumbai incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·