Published: April 26, 2026 10:08 AM IST
2 minute Read
ന്യൂഡല്‍ഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഫീൽഡിങ് പിഴവുകളുടെ പേരിൽ ഡൽഹി ക്യാപിറ്റല്‍സിന്റെ മലയാളി താരം കരുൺ നായർക്കു രൂക്ഷവിമർശനം. നാലു പന്തുകളുടെ ഇടവേളയിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങളാണ് കരുൺ നായർ വിട്ടുകളഞ്ഞത്. പഞ്ചാബ് ചേസിങ്ങിനിടെ വിപ്രജ് നിഗം എറിഞ്ഞ 15–ാം ഓവറിലായിരുന്നു ആദ്യ അവസരം. ലോങ് ഓഫിലേക്ക് ശ്രേയസ് ഉയർത്തി അടിച്ച പന്ത് മുന്നോട്ടുവന്ന് കരുൺ നായർ പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ എളുപ്പത്തിലുള്ളതെന്നു തോന്നിക്കുന്ന ക്യാച്ച് കരുണിന്റെ കയ്യിൽനിന്നു വഴുതിപ്പോകുകയായിരുന്നു.
ഈ സമയത്ത് നിരാശകാരണം നിലത്തിരുന്ന വിപ്രജ് നിഗം തലയിൽ കൈവച്ചുപോയി. നാലു പന്തുകൾക്കു ശേഷം വീണ്ടും കരുൺ നായർക്കു പിഴവു പറ്റി. കുൽദീപ് യാദവിന്റെ 16–ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഇത്. കുൽദീപ് യാദവിനെ ലോങ് ഓണിലേക്ക് ഉയർത്തി അടിച്ച ശ്രേയസ് അയ്യരെ വീണ്ടും കരുൺ നായർ വിട്ടുകളഞ്ഞു. രണ്ടാം അവസരവും നഷ്ടമായതോടെ വലിയ നിരാശയിലാണ് കരുൺ ഗ്രൗണ്ടിൽ തുടർന്നത്. ശ്രേയസ് അയ്യരെ പുറത്താക്കിയിരുന്നെങ്കിൽ മത്സരം ഡൽഹിക്ക് അനുകൂലമാക്കാൻ കരുണിനു സാധിക്കുമായിരുന്നു. 36 പന്തുകളിൽ 71 റൺസെടുത്ത ശ്രേയസ് അയ്യർ ഏഴു പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് കിങ്സിനെ വിജയത്തിലെത്തിച്ചു.
ആറു വിക്കറ്റ് വിജയമാണ് മത്സരത്തിൽ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. സ്കോർ: ഡൽഹി 20 ഓവറിൽ 2ന് 264, പഞ്ചാബ് 18.5 ഓവറിൽ 4ന് 265. അപരാജിത സെഞ്ചറിയുമായി ഡൽഹിക്കു കൂറ്റൻ സ്കോർ സമ്മാനിച്ച കെ.എൽ.രാഹുലിന്റെ (67 പന്തിൽ 152 നോട്ടൗട്ട്) പോരാട്ടം ഇതോടെ വിഫലമായി. റെക്കോർഡ് പുസ്തകത്തിൽ രേഖപ്പെടുത്തിയ ചരിത്രം ‘ചരിത്രമായി’ മാറുന്ന കാഴ്ചയാണ് ഇന്നലെ നടന്ന ഡൽഹി – പഞ്ചാബ് മത്സരത്തിൽ കണ്ടത്. ഈ ഐപിഎൽ സീസണിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യമായ 265 റൺസ് പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന്, ഓപ്പണിങ് സഖ്യമായ പ്രിയാംശ് ആര്യയും പ്രഭ്സിമ്രൻ സിങ്ങും ചേർന്ന് പവർപ്ലേയിൽ നൽകിയത് 116 റൺസ് കൂട്ടുകെട്ടാണ്. ഇതോടെ ഐപിഎൽ പവർപ്ലേയിൽ സെഞ്ചറി കൂട്ടുകെട്ട് നേടുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് മാറി.
കഴിഞ്ഞ സീസണിൽ ഡൽഹിക്കെതിരെ പവർപ്ലേയിൽ 125 റൺസ് നേടിയ ഹൈദരാബാദാണ് ഒന്നാമത്. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ പ്രിയാംശിനെ (17 പന്തിൽ 43) മടക്കിയെങ്കിലും പ്രഭ്സിമ്രൻ (26 പന്തിൽ 76) വെടിക്കെട്ട് തുടർന്നു. കുൽദീപ് യാദവിന്റെ സ്പെല്ലിൽ പ്രഭ്സിമ്രനും കൂപ്പർ കാനലിയും (17) മടങ്ങിയതോടെ പഞ്ചാബ് അൽപമൊന്നു കിതച്ചെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ (36 പന്തിൽ 71 നോട്ടൗട്ട്) കുതിപ്പിൽ ടീം താളം കണ്ടെത്തി. നേഹൽ വധേരയെയും (25) പിന്നാലെ ശശാങ്ക് സിങ്ങിനെയും (19 നോട്ടൗട്ട്) കൂട്ടുപിടിച്ച് ശ്രേയസ് 7 പന്ത് ശേഷിക്കെ പഞ്ചാബിനെ വിജയത്തിൽ എത്തിച്ചു. വിജയത്തോടെ ട്വന്റി20 ചരിത്രത്തിലെയും ഐപിഎൽ ചരിത്രത്തിലെയും ഏറ്റവും വലിയ വിജയലക്ഷ്യം കീഴടക്കിയെന്ന സ്വന്തം പേരിലുള്ള റെക്കോർഡാണ് പഞ്ചാബ് തിരുത്തിയത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്തയ്ക്കെതിരെ 262 റൺസ് പിന്തുടർന്ന് ജയിച്ച പഞ്ചാബ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ഓപ്പണർ പാത്തും നിസ്സങ്കയെ (7 പന്തിൽ 11) തുടക്കത്തിലെ നഷ്ടമായെങ്കിലും സെഞ്ചറി നേടിയ കെ.എൽ.രാഹുലിന്റെയും അർധ സെഞ്ചറി നേടിയ നിതീഷ് റാണയുടെയും പ്രകടനമാണു ഭീമൻ ടോട്ടൽ സമ്മാനിച്ചത്. 67 പന്തിൽ 152 റൺസ് നേടിയ രാഹുലിന്റെ ബാറ്റിൽ നിന്നു 16 ഫോറുകളും 9 സിക്സറുകളും പിറന്നു. 9 റൺ അകലെ സെഞ്ചറി നഷ്ടമായെങ്കിലും 11 ഫോറും 4 സിക്സും നേടിയ നിതീഷ് റാണ 44 പന്തിൽ നിന്ന് 91 റൺസ് നേടി.
🚨 KARUN NAIR DROPPED EASY CATCH ON SHREYAS IYER !🤯
- Vipraj Nigam bowled the delivery, and Shreyas Iyer gave a precise casual catch, but Karun Nair dropped it. Right aft that, Vipraj Nigam sat down connected the crushed holding his caput successful disappointment.😭😲
Then, connected the precise next… pic.twitter.com/eeVjWGtKiC
English Summary:







English (US) ·